Current Date

Search
Close this search box.
Search
Close this search box.

ഉപരോധം ലോകകപ്പ് മുന്നൊരുക്കങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022ലെ ലോകകപ്പ് മുന്നൊരുക്കങ്ങളെ ഉപരോധം ഒരു തരത്തിലും ബാധിക്കില്ലെന്ന് ഖത്തര്‍. മൈതാനങ്ങളുടെയും അനുബന്ധ സംവിധാനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്വഭാവികമായി തന്നെ തുടരുന്നുണ്ട്. ലോകകപ്പ് ഫൈനല്‍ മത്സരങ്ങള്‍ നടക്കാനുള്ള ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ആഴ്ച്ചകള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. മറ്റ് ഏഴ് സ്റ്റേഡിയങ്ങളും നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലാണുള്ളത്. അല്‍വകറ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്നും അല്‍ജസീറ റിപോര്‍ട്ട് വിവരിച്ചു.
സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ലോകകപ്പ് മുന്നൊരുക്കങ്ങളെ ബാധിച്ചതായും അതുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ ഏറ്റെടുത്ത പല കമ്പനികളും ഖത്തര്‍ വിടാനൊരുങ്ങുകയാണെന്നും ചില ഗള്‍ഫ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഉപരോധം ലോകകപ്പ് മുന്നൊരുക്കങ്ങളെയോ അവ ഏറ്റെടുത്ത കമ്പനികളെയോ യാതൊരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്നാണ് ഖത്തറിന്റെ വിശദീകരണം.

Related Articles