Current Date

Search
Close this search box.
Search
Close this search box.

ഉപരോധം കാരണം ഗൗത്തയില്‍ മൂന്നര ലക്ഷം ആളുകളുടെ ജീവന്‍ വെല്ലുവിളി നേരിടുന്നു

ദമസ്‌കസ്: ദമസ്‌കസ് ഗ്രാമത്തിലെ കിഴക്കന്‍ ഗൗത്തക്ക് മേല്‍ വര്‍ഷങ്ങളായി സിറിയന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മൂന്നര ലക്ഷത്തോളം ആളുകളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കുകയാണെന്ന് റിപോര്‍ട്ട്. പ്രദേശത്തെ ലഘുസംഘര്‍ഷ മേഖലയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭക്ഷണത്തിന്റെയും മരുന്നുകളുടെയും കുറവ് കാരണം കുട്ടികളടക്കമുള്ള സിവിലിയന്‍മാരുടെ ജീവന്‍ അപകടത്തിലാണ്. ഉപരോധിക്കപ്പെട്ടവരിലേക്ക് അടിയന്തിര സഹായം എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയുടെ വക്താവ് ഫര്‍ഹാന്‍ ഹഖ് അല്‍ജസീറയോട് പറഞ്ഞു. അവിടേക്ക് പോകുന്ന ഐക്യരാഷ്ട്രസഭയുടെ സഹായ സംഘങ്ങളെ സിറിയന്‍ ഭരണകൂടം നിരന്തരം തടയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗൗത്തയിലെ കുട്ടികള്‍ നേരിടുന്ന പോഷകാഹാര കുറവില്‍ ഹഖ് ഉത്കണ്ഠ പ്രകടിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ 25,000 ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ ഐക്യരാഷ്ട്രസഭക്ക് സാധിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്രവലിയ പുരോഗതിയൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധത്തെ തുടര്‍ന്നുള്ള പട്ടിണിയും മരുന്നുകളുടെ ലഭ്യതകുറവും കാരണം അവിടെ 206 കുട്ടികളും 67 സ്ത്രീകളും ഉള്‍പ്പെടെ 397 പേര്‍ മരണപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നെറ്റ്‌വര്‍ക് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles