Current Date

Search
Close this search box.
Search
Close this search box.

ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ആവശ്യം യുക്തിക്ക് നിരക്കാത്തത്: ജപ്പാന്‍

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ ജപ്പാന്‍ പ്രസിഡന്റ് ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തു. ഖത്തറിനോടുള്ള നാല് രാജ്യങ്ങളുടെ (സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത്) ആവശ്യങ്ങള്‍ കടുത്തതും യുക്തിക്ക് നിരക്കാത്തതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ രംഗങ്ങളില്‍ ഖത്തറുമായുള്ള സഹകരണം ജപ്പാന്‍ തുടരുമെന്ന് വ്യക്തമാക്കിയ ആബെ ഊര്‍ജ്ജ രംഗത്ത് ഖത്തര്‍ നല്‍കികൊണ്ടിരിക്കുന്ന സഹായത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Related Articles