Current Date

Search
Close this search box.
Search
Close this search box.

ഉപരോധം എടുത്തുകളയാനുള്ള തുര്‍ക്കി ശ്രമങ്ങള്‍ക്ക് ഹമാസ് നന്ദിയറിയിച്ചു

ഗസ്സ: ഗസ്സയെ സഹായിക്കാനും ഉപരോധത്തില്‍ ഇളവുവരുത്താനും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഹമാസ് തങ്ങളുടെ നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. ഫലസ്തീന്‍ വിഷയത്തില്‍ അങ്കാറ നല്‍കുന്ന പിന്തുണയും സഹായവും തുടരുകയും ഗസ്സക്ക് മേലുള്ള ഉപരോധം പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി. തുര്‍ക്കി – ഇസ്രയേല്‍ ബന്ധം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹമാസിന്റെ ഈ പ്രസ്താവന. ഞങ്ങളുടെ ജനതക്കും മണ്ണിനും ഖുദ്‌സും മസ്ജിദുല്‍ അഖ്‌സയും അടക്കമുള്ള വിശുദ്ധ പ്രദേശങ്ങള്‍ക്കും മേലുള്ള അധിനിവേശ ഇസ്രയേലിന്റെ കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ തുര്‍ക്കി സമ്മര്‍ദം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവന പറഞ്ഞു.
ഫലസ്തീനിനും അവിടത്തെ ജനതക്കും വേണ്ടി ജീവന്‍ വെടിഞ്ഞ നേവി മര്‍മറയിലെ രക്തസാക്ഷികളെ ഹമാസ് അനുസ്മരിക്കുന്നുവെന്നും പ്രസ്താവന പറഞ്ഞു. രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോടും തുര്‍ക്കി ജനതയോടുമുള്ള കടപ്പാട് ഹമാസ് പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം ഇസ്രയേലിനോടുള്ള അടിസ്ഥാന നിലപാട് മുറുകെ പിടിക്കുമെന്നും ഹമാസ് വ്യക്തമാക്കി.

Related Articles