Current Date

Search
Close this search box.
Search
Close this search box.

ഉംറ സംഘത്തിന് യാത്രയയപ്പ് നല്‍കി

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം സ്‌കൂള്‍ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന ഉംറ സംഘത്തില്‍ പോകുന്നവര്‍ക്കായി യായ്രയപ്പ് സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സഈദ് റമദാന്‍ നദ് വി ‘മദീന വിളിക്കുന്നു’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പ്രവാചകന്റെയും ഇസ്‌ലാമിന്റെയും കാലിക വായന മദീനയിലെ ഇസ്‌ലാമിക സമൂഹത്തിന്റെ വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും ചരിത്രപഠനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉണര്‍ത്തി. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു ഉത്തമ സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ മദീനയില്‍ പ്രവാചകന് സാധിച്ചു. വിവിധ മതസമൂഹങ്ങളുമായി സൗഹാര്‍ദ പൂര്‍ണമായ ബന്ധത്തിലൂടെയാണ് മദീന വളര്‍ന്ന് വികാസം പ്രാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാല്‍ നദ്‌വി ഇരിങ്ങല്‍, എം.എം സുബൈര്‍, സി.ഖാലിദ്, ഇകെ സലിം എന്നിവര്‍ യാത്രികര്‍ക്ക് ആശംസകള്‍ നേര്‍ന്നു. സജീബ്, റഊഫ്, മുഹമ്മദ് ഷാജി, ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സി.എം മുഹമ്മദലി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഹജ്ജ്ഉംറ സെല്‍ കണ്‍വീനര്‍ മുഷ്താഖ് സ്വാഗതവും ടീം ലീഡര്‍ അബ്ദുല്‍ ഹഖ് സമാപനവും നടത്തി. കെ.ടി സലീം ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു.

Related Articles