Current Date

Search
Close this search box.
Search
Close this search box.

ഈദ് മാനവിക ഐക്യത്തിനുള്ള ആഹ്വാനം: എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: വിശുദ്ധമായ ജീവിതം നയിക്കാനും മുഴുവന്‍ മനുഷ്യരെയും സഹോദരന്‍മാരായി കാണാനുള്ള ആഹ്വാനമാണ് ഈദുല്‍ ഫിത്വ്ര്‍ നല്‍കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് തന്റെ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ച ജീവിത വിശുദ്ധി തുടരാനും അതിന്റെ നന്മകള്‍ സമൂഹത്തിന് അനുഭവിക്കാനും സാധിക്കണം. സാമുദായിക ധ്രുവീകരണവും വംശവെറിയും വ്യാപകമാവുന്ന ഇക്കാലത്ത് അവക്കെതിരെയുള്ള പ്രതിരോധമാണ് ആഘോഷങ്ങള്‍. പരസ്പര ബന്ധങ്ങള്‍ ശക്തമാക്കാനും സാമുദായിക ഇഴയടുപ്പങ്ങള്‍ ഭ്രദമാക്കാനും പെരുന്നാള്‍ ആഘോഷം സഹായകമാവണം. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആഹ്ലാദങ്ങള്‍ മാത്രമാവാതെ, എല്ലാ വരെയും പെരുന്നാള്‍ ആഘോഷത്തില്‍ പങ്കാളികളാക്കാന്‍ ശ്രദ്ധിക്കണം. അകമങ്ങള്‍ക്ക് വിധേയരായി കൊല ചെയ്യപ്പെട്ടവരോടും പ്രയാസപ്പെടുന്നവരും മര്‍ദ്ദിതരുമായ ജനവിഭാഗങ്ങളോടും, ഐക്യപ്പെടാനും അവരെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്താനും എം.ഐ അബ്ദുല്‍ അസീസ് ഓര്‍മിപ്പിച്ചു.മുഴുവന്‍ മലയാളികള്‍ക്കും അദ്ദേഹം പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Related Articles