Current Date

Search
Close this search box.
Search
Close this search box.

ഈദുല്‍ ഫിത്ര്‍ മാനവികതയുടെ ആഘോഷം: എം.ഐ. അബ്ദുല്‍ അസീസ്

കോഴിക്കോട്: മത-സാമുദായിക അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് പെരുന്നാള്‍ ആഘോഷം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. ജീവിത വിശുദ്ധിയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും സന്ദേശമാണ് ചെറിയപെരുന്നാള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. റമദാനിലൂടെ നേടിയെടുത്ത ആത്മീയ-സാമൂഹിക മൂല്യങ്ങളുടെയും തിന്മകള്‍ക്കും അരുതായ്മകള്‍ക്കുമെതിരെയുള്ള വ്രതമാസത്തിലെ സമരത്തിന്റെയും വിജയാഹ്ലാദമാണ് ഈദുല്‍ ഫിത്ര്‍. വംശീയവും വര്‍ഗീയവുമായ വിഭാഗീയതകള്‍ക്കധീതമായി ഒരു സ്രഷ്ടാവിന്റെ അടിമകളെന്ന നിലക്കുള്ള മനുഷ്യന്റെ സഹവര്‍ത്തിത്വവും ഐക്യവുമാണ് പെരുന്നാള്‍ ഉദ്‌ഘോഷിക്കുന്നത്. സ്രഷ്ടാവിലെക്ക് കൂടുതല്‍ അടുക്കുവാനും സൃഷ്ടികളെ അഭിമുഖീകരിക്കാനുമുള്ള ശേഷി പ്രദാനം ചെയ്ത അനുഷ്ഠാനമായിരുന്നു നോമ്പ്. നോമ്പിന്റെ മൂല്യങ്ങള്‍ സമൂഹത്തിലേക്ക് പ്രസരിക്കുന്ന പ്രായോഗിക നടപടിയാണ് ഫിത്ര്‍ സകാത്ത്. ലോകത്തെല്ലായിടത്തുമുള്ള മര്‍ദിതരും പീഢിതരുമായ ജനകോടികളോട് ഐക്യപ്പെടാന്‍ ഈദ് ആഹ്വാനം ചെയ്യുന്നു. സമാധാന പൂര്‍ണ്ണവും സുഭിക്ഷവുമായ ഭാവിയെ കുറിച്ച വിശ്വാസികളുടെ പ്രത്യാശയാണ് ഈദ് പ്രതിനിധീകരിക്കുന്നതെന്നും ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് അദ്ദേഹം പറഞ്ഞു.

Related Articles