Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്-ഇസ്രയേല്‍ സഹകരണം വെളിപ്പെടുത്തുന്ന ടേപ് പുറത്ത്

കെയ്‌റോ: തിറാന്‍, സനാഫീര്‍ ദ്വീപുകളുടെ വിഷയത്തില്‍ ഈജിപ്തിനും ഇസ്രയേലിനുമുള്ള സഹകരണം വ്യക്തമാക്കുന്ന ഓഡിയോ ടേപ് കഴിഞ്ഞ ദിവസം ഈജിപ്തിലെ മെക്മലീന്‍ ചാനല്‍ പുറത്തുവിട്ടു. ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രത്യേക അഭിഭാഷകന്‍ ഇസ്ഹാഖ് മോല്‍ഖൊയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. സൗദി-ഈജിപ്ത് അതിര്‍ത്തി നിര്‍ണയ ഉടമ്പടിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് തിറാന്‍, സനാഫീര്‍ ദ്വീപുകള്‍.
ഇസ്രയേല്‍ ഭരണകൂടത്തിന്റെ മുന്‍കൂട്ടിയുള്ള അംഗീകാരമില്ലാതെ കെയ്‌റോ ഭരണകൂടം ഉടമ്പടിയില്‍ ഒരു മാറ്റവും വരുത്തരുത് എന്ന ഇസ്രയേല്‍ അഭിഭാഷകന്റെ നിര്‍ദേശത്തോട് യോജിക്കുന്നതായി ശുക്‌രി അതില്‍ പറയുന്നു. ഈജിപ്ഷ്യന്‍ കോടതിവിധി പരിഗണിക്കാതെ സൗദിയുമായി ഉണ്ടാക്കിയ ഉടമ്പടി നടപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും ഭരണകൂടം തുടരുമെന്നും അദ്ദേഹം പറയുന്നുണ്ട്. ഈ രണ്ട് ദ്വീപുകളുടെ വിഷയത്തില്‍ സൗദിയുമായി ഈജിപ്ത് ഭരണകൂടം ഉണ്ടാക്കിയ കരാറിനെ അസാധുവാക്കി കൊണ്ട് കഴിഞ്ഞ മാസം ഈജിപ്ഷ്യന്‍ കോടതി ഉത്തരവിട്ടിരുന്നു.

Related Articles