Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തും: ഹനിയ്യ

ഗസ്സ: ഈജിപ്തുമായി ശക്തമായ നയതന്ത്രബന്ധം കാത്തുസൂക്ഷിക്കാനാണ് തന്റെ പ്രസ്ഥാനം താല്‍പര്യപ്പെടുന്നതെന്ന് ഹമാസ് രാഷ്ട്രീയ സമിതി ഉപാധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ. ഗസ്സയുടെ ദക്ഷിണഭാഗത്തുള്ള റഫയില്‍ ഒരു മസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഈജിപ്തിനോട് ഞങ്ങള്‍ പറയുന്നു: ഗസ്സ നിങ്ങള്‍ക്ക് നന്മയല്ലാതെ വരുത്തുകയില്ല.” എന്ന് അദ്ദേഹം പറഞ്ഞു. ഈയടുത്ത് ഹമാസ് നേതൃത്വം ഈജിപ്തില്‍ നടത്തിയ കൂടിക്കാഴ്ച്ചകള്‍ വിജയകരമായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
ജനുവരി 23ന് ഹനിയ്യ കെയ്‌റോയില്‍ വെച്ച് ഈജിപ്ത് നേതൃത്വവുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു. ഈജിപ്തുമായുള്ള ബന്ധത്തില്‍ ക്രിയാത്മകമായ ഒരു മുന്നേറ്റം വരും നാളുകളില്‍ ഉണ്ടാവുമെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം ഗസ്സയില്‍ മടങ്ങിയെത്തിയ അദ്ദേഹം വ്യക്തമാക്കി. അപ്രകാരം ഹമാസിന്റെ സുരക്ഷാ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സംഘം ജനുവരി 31ന് ഈജിപ്ത് സന്ദര്‍ശിച്ചിരുന്നു. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്നിടത്തെ സുരക്ഷ ശക്തിപ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്നും അതിര്‍ത്തി പ്രദേശത്തിന്റെ സുരക്ഷക്ക് കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും ഗസ്സയിലെ ഫലസ്തീന്‍ ഭരണകൂടത്തിന്റെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു. 23 വര്‍ഷം അധിനിവേശ ജയിലില്‍ കഴിഞ്ഞ യഹ്‌യ സിന്‍വാര്‍ ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വന്നത് അഭിമാനകരമായ കാര്യമാണെന്നും ഹനിയ്യ വ്യക്തമാക്കി.

Related Articles