Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ 350 പ്രതിപക്ഷ അംഗങ്ങള്‍ക്ക് ജീവപര്യന്തം

കെയ്‌റോ: ഈജിപ്ത് സൈനിക കോടതി 350 പ്രതിപക്ഷ അംഗങ്ങള്‍ക്ക് ജീവപര്യന്തം വിധിച്ചു. മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവാണ് വിധിച്ചിട്ടുള്ളത്. റാബിഅ അദവിയ്യയിലെയും അന്നഹ്ദ സ്‌ക്വയറിലെയും പ്രതിഷേധ സംഗമങ്ങള്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് 2013 ആഗസ്റ്റ് 14ന് മിന്‍യാ പ്രവിശ്യയിലുണ്ടായ ആക്രമ സംഭവങ്ങളുടെ പേരിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അസ്യൂത്ത് പ്രവിശ്യയില്‍ ചേര്‍ന്ന സൈനിക കോടതി 249 പേര്‍ക്ക് അവരുടെ അസാന്നിദ്ധ്യത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് പ്രതികള്‍ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷക സമിതി അംഗം ഖാലിദ് അല്‍കൗമി പറഞ്ഞു. ദേര്‍മവാസ് പോലീസ് ആസ്ഥാനം കയ്യേറിയ കേസിലാണ് ഈ ശിക്ഷ വിധിച്ചിട്ടുള്ളത്. അതേസമയം ദേര്‍മവാസിലെ സര്‍ക്കാര്‍ വാര്‍ത്താവിനിമയ കേന്ദ്രം ആക്രമിച്ച കേസില്‍ 101 പേര്‍ക്കും ജീവപര്യന്തം വിധിച്ചിട്ടുണ്ട്. നിരോധിക്കപ്പെട്ട സംഘടനയില്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്) ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന കുറ്റവും പ്രതികള്‍ക്ക് മേല്‍ ചാര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പൊതുസംവിധാനങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റം സൈനിക കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്ന കുറ്റമായി 2014 ഒക്ടോബറിലാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി പ്രഖ്യാപിച്ചത്.

Related Articles