Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ സൈനിക നടപടി ശക്തമാക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സഹായമുള്ളതായി റിപ്പോര്‍ട്ട്

കെയ്‌റോ: ഈജിപ്തില്‍ സൈന്യത്തെ ശക്തിപ്പെടുത്താനും അതുവഴി രാഷ്ട്രീയ അധികാരം ശക്തമാക്കാനും പടിഞ്ഞാറന്‍ രാജ്യങ്ങളും ആയുധ കമ്പനികളം സഹായിക്കുന്നുണ്ടെന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. അന്താരാഷ്ട്ര പ്രതിരോധ സുരക്ഷ ഓഫിസ് ആണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

അടുത്തയാഴ്ച ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാശ്ചാത്യന്‍ സര്‍ക്കാരുകള്‍ ഈജിപ്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത നാലു വര്‍ഷത്തേക്ക് നിലവിലെ പ്രസിഡന്റും സൈനിക മേധാവിയുമായ അബ്ദുല്‍ ഫതാഹ് അല്‍സീസി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നത് ഏറെക്കുറെ ഉറപ്പാണ്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പാശ്ചാത്യന്‍ ആയുധ കമ്പനികള്‍ക്ക് ഇത്തരത്തില്ഡ ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ തങ്ങളുടെ സര്‍ക്കാരുകളില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഈജിപ്ത് സൈന്യത്തിന് അത്യാധുനിക ആയുധങ്ങളും യുദ്ധക്കോപ്പുകളും നല്‍കാനും സുരക്ഷ പിന്തുണ നല്‍കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. യു.കെ ആസ്ഥാനമായുള്ള ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി എന്ന സംഘടനയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മേഖലയെ അസ്ഥിരപ്പെടുത്താനും സമാധാനം നശിപ്പിക്കാനുമേ ഇതുപകരിക്കൂ എന്ന സംഘടന ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിംസ് ലിഞ്ച് പറഞ്ഞു.

 

Related Articles