Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു

കൈറോ: ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തുടക്കമായി. 26 മുതല്‍ 28 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിലെ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍ സീസിക്ക് തെരഞ്ഞെടുപ്പില്‍ കാര്യമായ എതിരാളികളൊന്നുമില്ല. അതിനാല്‍ തന്നെ സീസി അടുത്ത കാലയളവിലേക്ക് വെല്ലുവിളികളില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെടും.

പ്രതിപക്ഷ പാര്‍ട്ടികളെ നാമനിര്‍ദേശം നല്‍കാന്‍ പോലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തിയും വിവിധ കുറ്റങ്ങള്‍ ചാര്‍ത്തിയും ജയിലിലടച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

കനത്ത വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് സീസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. പേരിനുള്ള എതിര്‍ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് നിര്‍ത്തിയിരിക്കുന്നത്. അല്‍അദ് പാര്‍ട്ടിയുടെ മൂസ മുസ്തഫ മൂസയാണ് കാര്യമായ എതിര്‍ സ്ഥാനാര്‍ത്ഥി. സീസി തന്നെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയാണ് മൂസ മുസ്തഫയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. അവസാന നിമിഷങ്ങളിലാണ് മൂസ നാമനിര്‍ദേശം സമര്‍പ്പിച്ചിരുന്നത്. 100 മില്യണ്‍ ജനസംഖ്യയില്‍ 60 മില്യണ്‍ ആളുകള്‍ വോട്ടവകാശ വിനിയോഗിക്കുമെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം അലക്‌സാന്‍ഡ്രിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ തിരിച്ചടിയില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലിസ് വെടിവച്ചു കൊന്നിരുന്നു.

 

Related Articles