Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ മുന്‍ ഓഡിറ്റര്‍ക്ക് അഞ്ചു വര്‍ഷത്തെ തടവുശിക്ഷ

കൈറോ: ഈജിപ്തിലെ മുന്‍ ഓഡിറ്ററായിരുന്ന ഹിഷാം ജനീനയെ അഞ്ചു വര്‍ഷത്തെ തടവു ശിക്ഷക്ക് വിധിച്ചു. ഈജിപ്ത് സൈനിക കോടതിയാണ് പ്രമുഖ ഓഡിറ്റര്‍ക്കെതിരെ ശിക്ഷ വിധിച്ചത്. സായുധ സേനക്ക് ദോഷം ചെയ്യുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം.

കഴിഞ്ഞ ഫെബ്രുവരി 13നാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നത്. സൈനിക തലപ്പത്ത് നടന്ന അഴിമതിയുടെ തെളിവുകളും രേഖകളും മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ക്യാംപയിന്‍ സമയത്ത് മുന്‍ ആര്‍മി ജനറല്‍ സാമി അനാനെയും ഇതേ വിഷയത്തില്‍ അറസ്റ്റു ചെയ്തിരുന്നു.

ജനീനയുടെ കേസ് സൈനിക കോടതിയുടെ അധികാരത്തിനു കീഴില്‍ വരുന്നതല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചില്ല. ജനീനയെ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനായ മോതസ് വദ്‌നാനെ കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു.

 

Related Articles