Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ മനുഷ്യാവകാശങ്ങളുടെ നില ഭീതിപ്പെടുത്തുന്നതെന്ന് റിപോര്‍ട്ട്

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പാതിയോടെ ഈജിപ്തിലെ മനുഷ്യാവകാശങ്ങളുടെ നില ഏറെ ഭീതിയുണ്ടാക്കുന്ന നിലയില്‍ എത്തിയിരിക്കുകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ റിപോര്‍ട്ട്. രാഷ്ട്രീയ അറസ്റ്റുകളും മര്‍ദനങ്ങളുമാണ് ഈ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. പൗരസമൂഹത്തിന് മേല്‍ കൂടുതല്‍ വിലങ്ങുകള്‍ തീര്‍ക്കപ്പെട്ടിരിക്കുകയാണ്. നിരവധി എന്‍.ജി.ഒകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയും ആക്ടിവിസ്റ്റുകള്‍ക്ക് മേല്‍ യാത്രാവിലക്കേര്‍പ്പെടുത്തുകയും അവരുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരിക്കുകയുമാണ്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഇപ്പോഴും തടവറകൡലാണുള്ളത്. അവരില്‍ പരലും ദീര്‍ഘകാലമായി കരുതല്‍ തടങ്കലില്‍ കഴിയുന്നവരാണ്. എന്നും റിപോര്‍ട്ട് വിവരിക്കുന്നു.
ഈജിപ്തില്‍ ഒരു ലക്ഷത്തില്‍ പരം തടവുകാരുണ്ടെന്നും അതില്‍ അറുപതിനായിരം രാഷ്ട്രീയ തടവുകാരാണെന്നുമാണ് എന്‍.ജി.ഒകളുടെ വിലയിരുത്തല്‍. കഴിഞ്ഞ നവംബറില്‍ ഈജിപ്ത് പാര്‍ലമെന്റ് അംഗീകരിച്ച നിയമം പൗരസമൂഹത്തിന്റെ ഭാവി തകര്‍ത്തു കളയുന്നതാണെന്ന് പ്രാദേശികവും അന്തര്‍ദേശീയവുമായ 60 സംഘടനകള്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവന അഭിപ്രായപ്പെട്ടതായും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles