Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ ബോംബ് സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ നഗരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടു. ഈജിപ്ത് ആഭ്യന്തര വകുപ്പാണ് വാര്‍ത്ത പുറത്തുവിട്ടത്. ശനിയാഴ്ച വൈകീട്ടായിരുന്നു സ്‌ഫോടനം. അലക്‌സാന്‍ഡ്രിയയിലെ സുരക്ഷ മേധാവിയുടെ യാത്ര സംഘത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. നാലു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സുരക്ഷ മേധാവിക്കു നേരെയുള്ള കൊലപാതക ശ്രമമാണെന്ന് ഈജിപ്ത് ആരോപിച്ചു.

പാര്‍ക്ക് ചെയ്ത കാറിന്റെ അടിയില്‍ നിന്നും സ്‌ഫോടക വസ്തു ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സുരക്ഷ സംഘത്തിന്റെ വാഹനവ്യൂഹത്തെ ലക്ഷ്യമാക്കിയാണ് സ്‌ഫോടനമെന്നും ഈജിപ്ത് സുരക്ഷ സേന അറിയിച്ചു.

സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയാണെന്നും ആരാണെന്ന് വ്യക്തമായില്ലെന്നും മുന്‍ ആഭ്യന്തര മന്ത്രി റഫീഖ് ഹബീബ് പറഞ്ഞു. ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടു ദിവസം ശേഷിക്കെയാണ് ബോംബ് സ്‌ഫോടനം നടന്നത്. 26 മുതല്‍ 28 വരെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ്.

 

 

Related Articles