Current Date

Search
Close this search box.
Search
Close this search box.

ഈജിപില്‍ നടക്കുന്നത് മനുഷ്യത്വത്തിന് നേരെയുള്ള കുറ്റകൃത്യങ്ങള്‍: ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍

ന്യൂയോര്‍ക്ക്: ഈജിപ്തിലെ ജയിലുകളിലും തടവുകേന്ദ്രങ്ങളിലും നടക്കുന്ന പീഢനമുറകള്‍ മനുഷ്യത്വത്തിന് നേരെയുള്ള കുറ്റകൃത്യങ്ങളുടെ പരിധിയില്‍ എത്തുന്നതാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കി. റോമാ കരാര്‍ പ്രകാരം അതിന് ഉത്തരവാദികളായ ഭരണകൂടത്തെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യാവുന്നതാണ്. കൊലപാതകങ്ങളും പീഡനങ്ങളും ബലാല്‍സംഗങ്ങളും മൃതദേഹങ്ങള്‍ വികൃതമാക്കലും ഈജിപ്തില്‍ സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്നും ഈജിപ്തിലെ മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച സംഘടനയുടെ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ഈജിപ്തിലെ ജയിലുകളില്‍ കിടക്കുന്ന ആയിരങ്ങളുടെ, പ്രത്യേകിച്ചും രോഗികളായവരുടെ ജീവന്‍ രക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയുടെ വേദികളും അടിയന്തിര ഇടപെടല്‍ നടത്തണമെന്നും റിപോര്‍ട്ട് ആവശ്യപ്പെട്ടു. തടവുകാരോട് പാലിക്കേണ്ട അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ ഈജിപ്തിന് മേല്‍ സമ്മര്‍ദം ചെലുത്തമമെന്നും റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരെയുള്ള സൈനിക അട്ടിമറിക്ക് മൂന്ന് വര്‍ഷം തികയുന്ന വേളയിലാണ് മനുഷ്യാവകാശ സംഘടനയുടെ ഈ റിപോര്‍ട്ട്. ഈജിപ്ത് ഭരണകൂടം നാല്‍പതിനായിരത്തോളം പ്രതിപക്ഷാംഗങ്ങളെ തടവിലിട്ട് പീഡിപ്പിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. തടവു കേന്ദ്രങ്ങളില്‍ വെച്ച് നൂറുകണക്കിനാളുകള്‍ മരണപ്പെടുകയോ കൊലപ്പെടുത്തപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles