Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബുകളുടെ പേടിസ്വപ്‌നമായതിനാലാണ് ഞാന്‍ ആക്രമിക്കപ്പെടുന്നത്: ലിന്‍ഡ സര്‍സൂര്‍

ന്യൂയോര്‍ക്ക്: ഇസ്‌ലാമോഫോബുകളുടെ ഏറ്റവും വലിയ പേടിസ്വപ്‌നമായി താന്‍ മാറിയതിനാലാണ് അവര്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് അമേരിക്കന്‍ മുസ്‌ലിം ആക്ടിവിസ്റ്റായ ലിന്‍ഡ സര്‍സൂര്‍. അമേരിക്കയിലെ ഏറ്റവും വലിയൊരു മുസ്‌ലിം സംഗമത്തെ അഭിസംബോധന ചെയ്ത് ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില വരികള്‍ അടര്‍ത്തിയെടുത്ത് പ്രസിഡന്റിനെതിരെ സായുധ ‘ജിഹാദിന്’ ആഹ്വാനം ചെയ്തു എന്നാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ അങ്ങനെയൊന്ന് എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ദുഖകരമെന്ന് പറയട്ടെ, എന്നെ സംബന്ധിച്ചടത്തോളം ഇത് ആദ്യത്തെ സംഭവമല്ല. വാഷിംഗ്ടണില്‍ നടന്ന വനിതകളുടെ മാര്‍ച്ചിന് ശേഷം ഞാനും കുടുംബവും അസംഖ്യം ഭീഷണികളാണ് നേരിടുന്നത്. മുസ്‌ലിം വിരുദ്ധരും അപരനെ വെറുക്കുകയും വെള്ളവംശീയത വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരുടെ ഭാഗത്തു നിന്നാണ് ഇത്തരം നീചമായ ഭീഷണികള്‍ ഉണ്ടാവുന്നത്. എന്നെ നിശബ്ദയാക്കലും അപകീര്‍ത്തിപ്പെടുത്തലും മാത്രമാണ് അവയുടെ ഉദ്ദേശ്യം. എന്ന് സര്‍സൂര്‍ വ്യക്തമാക്കി.
എന്റെ പ്രസംഗത്തില്‍ – എഡിറ്റ് ചെയ്യാത്ത അതിന്റെ വീഡിയോ നിങ്ങള്‍ക്ക് കാണാം – അക്രമത്തിനുള്ള ഒരു ആഹ്വാനവും നടത്തിയിട്ടില്ല. എന്നാല്‍ ഞാന്‍ ആഹ്വാനം ചെയ്തത് അധികാരികളോട് സത്യം വിളിച്ചു പറയാനും വംശീയവും സാമ്പത്തികവുമായ നീതിക്ക് വേണ്ടി പോരാടാനുമാണ്. ഒരു അമേരിക്കന്‍ പൗരയെന്ന നിലയില്‍ എന്റെ വേദഗ്രന്ഥവും എനിക്ക് പ്രിയപ്പെട്ട പ്രവാചകന്റെ അധ്യാപനങ്ങളും ഞാന്‍ പങ്കുവെക്കേണ്ടതുണ്ട്. എന്റെ പ്രസ്താവനകള്‍ വളരെ വ്യക്തമാണ്. എന്റെ പ്രവര്‍ത്തന രേഖയും തെളിഞ്ഞതാണ്. അക്രമരാഹിത്യത്തിലൂന്നിയാണ് എല്ലായ്‌പ്പോഴും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. എനിക്കെതിരെയുള്ള അപകീര്‍ത്തി പ്രചാരണത്തില്‍ ഏറെ തെറ്റിധരിക്കപ്പെട്ട ഇസ്‌ലാമിലെ സാങ്കേതിക പദമായ ‘ജിഹാദ്’നെയാണ് അവര്‍ ഉപയോഗിക്കുന്നത്. ബഹുഭൂരിപക്ഷം മുസ്‌ലിം പണ്ഡിതന്‍മാരും അതിന് ‘പോരാട്ടം’, ‘സമരം’ എന്നൊക്കെയാണ് അര്‍ഥം നല്‍കിയിട്ടുള്ളത്. എന്നും അവര്‍ സൂചിപ്പിച്ചു.

Related Articles