Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബുകളില്‍ ഭീതിയുണ്ടാക്കിയ ബാഗ് സോഷ്യല്‍ മീഡിയയില്‍ താരമാവുന്നു

ബെര്‍ലിന്‍: ഇസ്‌ലാമോഫോബിയ വേറിട്ട രീതിയില്‍ നേരിടാന്‍ തയ്യാറാക്കിയ ബാഗ് സോഷ്യല്‍ മീഡിയയില്‍ താരമാവുന്നു. ‘അറബി ഭാഷയെ ഭയക്കുന്നവരില്‍ ഭീതിയുണ്ടാക്കുക എന്നതിനപ്പുറം ഈ വരികള്‍ക്ക് വേറെ അര്‍ഥമില്ല’ എന്നാണ് അറബി ഭാഷില്‍ ബാഗിന് മുകളില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ നാദിര്‍ അല്‍സാറാസ് ബാഗിന്റെ ഫോട്ടോ എടുത്ത് ട്വിറ്ററിര്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ബാഗ് ചര്‍ച്ചാ വിഷയമായി മാറിയത്. മുസ്‌ലിംകളെ ഭീതിയോടെ കാണുന്നവരെ കണക്കിന് പരിഹസിക്കുകയാണ് ഈ വരികളിലൂടെ.
ഫലസ്തീന്‍ ഡിസൈനര്‍മാരായ സന ജമാലിയ, ഹൈഥം ഹദ്ദാദ് എന്നിവര്‍ ചേര്‍ന്നാണ് ബാഗ് ഡിസൈന്‍ ചെയ്തത്. അവരിരുവരും ചേര്‍ന്ന് ഇസ്രയേലിലെ ഹൈഫയില്‍ 2016 മേയിലാണ് റോക്ക് പേപ്പര്‍ സിസ്സേഴ്‌സ് സ്റ്റുഡിയോ എന്ന പേരില്‍ കമ്പനി ആരംഭിച്ചത്. കോളേജ് പഠനകാലം മുതര്‍ സുഹൃത്തുക്കളായ ഇരുവരും ബാഗ്, ടി-ഷര്‍ട്ട്, മഗ്ഗ് തുടങ്ങിയവയില്‍ സാമൂഹിക പ്രശ്‌നങ്ങളെ നര്‍മം ചാലിച്ച് കൈകാര്യം ചെയ്യുകയാണ് ചെയ്യുന്നത്. അറബി ഭാഷയെ വലിയ ഭീതിയോടെ ആളുകള്‍ കാണുകയും അതിനെ ഭീകരതയുടെ അടയാളമായി മുദ്രകുത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ ഉദ്യമമെന്ന് അവര്‍ പറഞ്ഞു.

Related Articles