Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമും സ്വാതന്ത്ര്യവും പരസ്പരം പൊരുത്തപ്പെടാത്തത്: ഡച്ച് രാഷ്ട്രീയ നേതാവ്

ആംസ്റ്റര്‍ഡാം: യൂറോപ്യന്‍ മൂല്യങ്ങള്‍ക്ക് ഭീഷണിയും സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടാത്തതുമാണ് ഇസ്‌ലാം എന്ന് തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവ് ഗീര്‍റ്റ് വില്‍ഡേഴ്‌സ്. ക്രിസ്തുമതത്തെയും ജൂതമതത്തെയും മാനവികതയെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഡച്ച് മൂല്യങ്ങളെന്നും ഇസ്‌ലാമും സ്വാതന്ത്ര്യവും പരസ്പരം പൊരുത്തപ്പെടാത്തവയാണെന്നും അദ്ദേഹം യു.എസ്.എ ടുഡേയോട് പറഞ്ഞു.
”അതിന് (ഇസ്‌ലാം) മേധാവിത്വമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും നിങ്ങള്‍ക്കത് കാണാം. തികഞ്ഞ അസ്വാതന്ത്ര്യമാണവിടെയെല്ലാം. പൗരസമൂഹവും സാധാരണക്കാരും മാധ്യമപ്രവര്‍ത്തകരും സ്വവര്‍ഗാനുരാഗികളും മതപരിത്യാഗികളുമെല്ലാം അവിടെ പ്രയാസങ്ങള്‍ നേരിടുന്നു. നാമത് ഇറക്കുമതി ചെയ്യുന്നു.” പാര്‍ട്ടി ഫോര്‍ ഫ്രീഡം (PVV) നേതാവായ വില്‍ഡേഴ്‌സ് പറഞ്ഞു. നെതര്‍ലാന്‍ഡിലെത്തിയ മൊറോക്കൊന്‍ അഭയാര്‍ഥികളെ ‘ചണ്ടികള്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം തന്റെ പരാമര്‍ശം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയും ചെയ്തു. എല്ലാ മൊറോക്കന്‍ അഭയാര്‍ഥികളും ചണ്ടികളല്ലെങ്കിലും നിരവധി മൊറോക്കോ ചണ്ടികള്‍ ഹോളണ്ടിലുണ്ടെന്നും തെരുവുകളെ അവര്‍ സുരക്ഷിതമല്ലാത്ത അവസ്ഥയിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നെതര്‍ലാന്‍ഡിനെ നെതര്‍ലാന്‍ഡുകാര്‍ക്കായി വീണ്ടെടുക്കുന്നതിന് തന്റെ പാര്‍ട്ടിക്ക് വോട്ടുചെയ്യണെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

Related Articles