Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിസ്റ്റുകളെ നേരിടാനാണ് ഞങ്ങള്‍ ഒന്നിച്ചത്: ഈജിപ്തിലെ ഇസ്രയേല്‍ അംബാസഡര്‍

കെയ്‌റോ: ഈജിപ്തിനും ഇസ്രേയലിനും ഇടയിലെ ഊഷ്മള ബന്ധത്തെ പ്രശംസിച്ച് ഈജിപ്തിലെ പുതിയ ഇസ്രയേല്‍ അംബാസഡര്‍ ഡേവിഡ് ഗോവ്‌റിന്‍. ഇരു രാഷ്ട്രങ്ങളും അഭിമുഖീകരിക്കുന്ന പൊതുവെല്ലുവിളി ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
”സുസ്ഥിരത കാത്തുസൂക്ഷിക്കാനും ഭീകരതക്കെതിരെ യുദ്ധം ചെയ്യാനും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഇരു രാഷ്ട്രങ്ങളും അഭിമുഖീകരിക്കുന്ന പൊതുവായ സുരക്ഷാ വെല്ലുവിളി ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ്. പൊതുവായ പ്രവര്‍ത്തനങ്ങളുടെയും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്ന സംവിധാനത്തിന്റെയും ഭാഗമാവാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്.” എന്ന് എന്‍.ആര്‍.ജി വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഗോവ്‌റിന്‍ പറഞ്ഞു. ഈജിപ്തിനും ഇസ്രയേലിനും ഇടയിലെ സുരക്ഷാ സഹകരണം ഇതുവരെ രഹസ്യമായിരുന്നു. സംഭാഷണങ്ങളില്‍ അതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇരുപക്ഷവും സംയുക്തമായി നടത്തിയ പല പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ സാക്ഷിയായിരുന്നു. ഇരുപക്ഷത്തെയും പ്രധാനമന്ത്രിമാരുടെയും കമ്പനി മേധാവികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സന്ദര്‍ശനങ്ങള്‍ അതില്‍ ഉള്‍പ്പെടും. എന്നും പുതിയ ഇസ്രയേല്‍ അംബാസഡര്‍ പറഞ്ഞു.
ഈയടുത്ത തെല്‍അവീവ് സന്ദര്‍സിച്ച ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രിയെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം പ്രകടമാക്കുന്നതില്‍ സുപ്രധാന പ്രവര്‍ത്തനമാണ് അദ്ദേഹം നിര്‍വഹിച്ചതെന്നും റോവ്‌റിന്‍ പറഞ്ഞു. ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ ഭരണകൂടങ്ങള്‍ക്കിടയില്‍ നല്ല ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ ഇരു രാഷ്ട്രങ്ങളിലെയും സമൂഹങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ വലിയ വിടവ് നിലനില്‍ക്കുന്നുണ്ടെന്ന വസ്തുതയും അദ്ദേഹം അംഗീകരിച്ചു. ഇസ്രയേലിനോട് കടുത്ത വിരോധം വെച്ചു പുലര്‍ത്തുന്ന സമൂഹമാണ് ഈജിപ്തിലുള്ളത്. സമൂഹങ്ങള്‍ക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles