Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ വൈജ്ഞാനിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുക: എം.ഐ അബ്ദുല്‍ അസീസ്

പെരിന്തല്‍മണ്ണ: സമുദായത്തിന്റെ വൈജ്ഞാനിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും അവ സംരക്ഷിക്കാനും ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. ഇസ്‌ലാമിക കലാലയങ്ങളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ്.ഐ.ഒ യും ജി.ഐ.ഒ യും സംയുക്തമായി ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയയില്‍ സംഘടിപ്പിച്ച ‘തസ്മീം’ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം പണ്ഡിതരും വൈജ്ഞാനിക ഗ്രന്ഥങ്ങളും നല്‍കിയ സംഭാവനകളെ സമൂഹത്തിന് മുന്നിലേക്കെത്തിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രണ്ട് ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ വിവിധ സെഷനുകളിലായി സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം എ.ടി ശറഫുദ്ധീന്‍, അല്‍ജാമിഅ അല്‍ഇസ്‌ലാമിയ അസി. റെക്ടര്‍ ഇല്‍യാസ് മൗലവി, പ്രൊഫ. ജമീല്‍ അഹ്മദ്, സലീം ഫൈസല്‍, ഡോ. ബദീഉസ്സമാന്‍, ഡോ. മഹ്മൂദ് ശിഹാബ്, സുലൈമാന്‍ ഊരകം, യാസിര്‍ ബീരാന്‍, ജുമൈല്‍ പി.പി, കെ.ടി ഹുസൈന്‍, ജമാഅത്തെ ഇസ്‌ലാമി വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കൂട്ടില്‍ മുഹമ്മദലി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി, സെക്രട്ടറി തൗഫീഖ് മമ്പാട്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.റുഖ്‌സാന സെക്രട്ടറി ഫസ്‌ന മിയാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ ഷബീര്‍ സി.കെ, അഫീഫ് ഹമീദ്, അജ്മല്‍ കെ.പി, സംസ്ഥാന സമിതി അംഗങ്ങളായ ഷഹിന്‍ സിഎസ്, ഷഹിന്‍ ഷിഹാബ്, ബിനാസ് ടി.എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles