Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെ കുറിച്ച അജ്ഞത തെറ്റിധാരണകള്‍ സൃഷ്ടിക്കുന്നു: സി.ടി സുഹൈബ്

കണ്ണൂര്‍: ഇസ്‌ലാമിനെ കുറിച്ച അജ്ഞത തെറ്റിധാരണകള്‍ സൃഷ്ടിക്കുന്നുവെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ല സംഘടിപ്പിച്ച ‘തന്‍ഷിഅ’യുടെ ജില്ല തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അത്തരം അജ്ഞത കൊണ്ടാണ് ബോധപൂര്‍വം ഇസ്‌ലാമിനെക്കുറിച്ച തെറ്റായ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ യാഥാര്‍ത്ഥ്യം മനസ്സിലാകാതെ പോകുന്നത്. ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്ന തെറ്റായ സങ്കല്‍പങ്ങളെ തിരുത്തി എഴുതാന്‍ പാകത്തില്‍ കൃത്യമായ പഠനം നടത്തപ്പെടുന്നതിന് തന്‍ഷിഅ പോലുള്ള സംവിധാനങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കണ്ണൂര്‍ ജില്ല പ്രസിഡന്റ് യു.പി സിദ്ദീഖ് മാസ്റ്റര്‍, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് കെ.കെ ഫിറോസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ല പ്രസിഡന്റ് ശബീര്‍ എടക്കാട് അധ്യക്ഷത വഹിച്ചു. ജില്ലപി.ആര്‍ സെക്രട്ടറി മുഹ്‌സിന്‍ ഇരിക്കൂര്‍ സ്വാഗതവും ജില്ല സെക്രട്ടറി ശബീര്‍ ഇരിക്കൂര്‍ നന്ദിയും പറഞ്ഞു. ശമീര്‍ പുതുക്കൂല്‍, മശ്ഹൂദ് കാടാച്ചിറ, അഫീഫ് എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

Related Articles