Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെ അതിന്റെ സ്രോതസ്സില്‍ നിന്ന് വായിക്കണം: വി.കെ. അലി

ശാന്തപുരം: ഇസ്‌ലാമിനെ അതിന്റെ യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്ന് വായനക്ക് വിധേയമാക്കണമെന്നും കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുന്നവരായി ഇസ്‌ലാമിക പ്രവര്‍ത്തകര്‍ മാറണമെന്നും ഇത്തിഹാദുല്‍ ഉലമ കേരള പ്രസിഡന്റ് വി.കെ അലി പറഞ്ഞു. എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി നവംബര്‍ 27ന് തിരൂരില്‍ വെച്ച് സംഘടിപ്പിക്കുന്ന തഫ്‌സീര്‍ കോണ്‍ഫറന്‍സിന്റെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മല്‍ കാരകുന്ന്  അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നഈം മാറഞ്ചേരി, പി ആര്‍ സെക്രട്ടറി വി.പി റഷാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ബാസിത് താനൂര്‍ സ്വാഗതവും നൂറുദ്ദീന്‍ കെ.പി നന്ദിയും പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അമീന്‍ മമ്പാട്, യാസിര്‍ വാണിയമ്പലം, അശ്ഫാഖ് മഞ്ചേരി, റഖീബ് പൊന്നാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ലോഗോ പ്രകാശനം ചെയ്തു
ശാന്തപുരം: എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി നവംബര്‍ 27ന് തിരൂരില്‍ സംഘടിപ്പിക്കുന്ന തഫ്‌സീര്‍ കോണ്‍ഫറന്‍സ് ലോഗോ  പ്രകാശനം ലോകപണ്ഡിത സഭാ അംഗം ഡോ. ഷാജഹാന്‍ നദ്‌വി ശാന്തപുരത്ത് നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് അജ്മല്‍ കാരകുന്ന്, ജില്ലാ സെക്രട്ടറി നഈം മാറഞ്ചേരി, കോണ്‍ഫറന്‍സ് ഡയറക്ടര്‍ ബാസിത് താനൂര്‍, പി ആര്‍ സെക്രട്ടറി വി പി റഷാദ്, സെക്രട്ടറിയേറ്റംഗങ്ങളായ യാസിര്‍ വാണിയമ്പലം, ജസീല്‍ മമ്പാട്, അമീന്‍ മമ്പാട്, തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles