Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയുമാണ് എര്‍ദോഗാന്‍ പ്രതിനിധീകരിക്കുന്നത്: ഫ്രഞ്ച് എഡിറ്റര്‍

ഇസ്തംബൂള്‍: തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ അദ്ദേഹത്തിന്റെ പ്രശസ്തിയിലൂടെയും കരുത്തുറ്റ നേതൃപാടവത്തിലൂടെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് ‘പാരീസ് മാച്ച്’ (Paris Match) എന്ന ഫ്രഞ്ച് വാരികയുടെ ചീഫ് എഡിറ്റര്‍ ഗില്‍സ് മാര്‍ട്ടിന്‍ ഷോഫിയര്‍. ‘തുര്‍ക്കിയുടെ ചാള്‍സ് ഡി ഗാള്‍’ എന്നാണ് അദ്ദേഹം അദ്ദേഹം എര്‍ദോഗാനെ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഫ്രാന്‍സിന് പുതുജീവന്‍ നല്‍കിയ ജനറലും മുന്‍ ഫ്രഞ്ച് പ്രസിഡന്റുമാണ് ഡി ഗാള്‍. യൂറോപ്യന്‍ മാധ്യമങ്ങള്‍ തുര്‍ക്കി പ്രസിഡന്റിനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എര്‍ദോഗാന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ വിജയകരമാണെന്നും അദ്ദേഹം ശരിയായ പാതയിലാണെന്നുമാണ് ഈ പ്രചാരണങ്ങള്‍ വെളിപ്പെടുത്തുന്നത്. മറ്റ് യൂറോപ്യന്‍ നേതാക്കള്‍ക്കില്ലാത്ത ഇച്ഛാശക്തി അദ്ദേഹത്തിനുണ്ടെന്നും ഷോഫിയര്‍ പറഞ്ഞു. ഫ്രഞ്ച് മാധ്യമങ്ങളുടെ എര്‍ദോഗാന്‍ വിരുദ്ധ നിലപാടുകളെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.
യൂറോപ്യന്‍മാര്‍ ഇസ്‌ലാമിനെ തെറ്റായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്. ഇസ്‌ലാമിനെയും ജനാധിപത്യത്തെയും ചേര്‍ത്ത് വെക്കാന്‍ സാധിക്കാത്തവരാണവര്‍. ഒരു ക്രിസ്ത്യാനിക്ക് ജനാധിപത്യവാദിയാവാമെന്നവര്‍ വിശ്വസിക്കുന്നു. എന്നാല്‍ മുസ്‌ലിം ജനാധിപത്യവാദി എന്ന സങ്കല്‍പത്തെ അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പരസ്പരം ചേരാത്ത രണ്ട് കാര്യങ്ങളായിട്ടാണവയെ അവര്‍ മനസ്സിലാക്കുന്നത്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles