Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക സംസ്‌കാരത്തില്‍ ‘ന്യൂനപക്ഷവും ഭൂരിപക്ഷവും’ ഇല്ല: ഫഹ്മി ഹുവൈദി

ഇസ്തംബൂള്‍: ‘ന്യൂനപക്ഷം’, ‘ഭൂരിപക്ഷം’ എന്നീ പ്രയോഗങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തില്‍ ഇല്ലാത്തതാണെന്ന് പ്രമുഖ ഇസ്‌ലാമിക നിരീക്ഷകനും എഴുത്തുകാരനുമായ ഫഹ്മി ഹുവൈദി. ‘ശര്‍ഖ് ഫോറം 2016’ന്റെ ഭാഗമായി ‘പ്രദേശത്തെ ന്യൂനപക്ഷങ്ങളുടെയും ഭൂരിപക്ഷത്തിന്റെയും പ്രശ്‌നത്തില്‍ ഒരു പുനരാലോചന’ എന്ന തലക്കെട്ടില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷം, ഭൂരിപക്ഷം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത്തരം കാഴ്ച്ചപാടുകളെ ഇസ്‌ലാം ഉള്‍ക്കൊള്ളഉന്നില്ല. ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന വിശേഷണം നമ്മുടെ സമൂഹങ്ങള്‍ക്ക് അന്യമാണ്. പ്രദേശത്തെ രാഷ്ട്രങ്ങള്‍ക്ക് വിവേചനത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തെ സമീപിക്കാനും കുര്‍ദുകള്‍, സുന്നികള്‍ എന്നൊക്കെ പേരുകളില്‍ അവരെ വിളിക്കാനും സാധിക്കുന്നത്? എല്ലാവരും പൗരന്‍മാരാണെന്ന ബോധം സൃഷ്ടിക്കപ്പെടാതെ ഒരു വേദിയില്‍ നമുക്ക് ഒരുമിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles