Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക ഭീകരവാദം എന്ന പ്രയോഗം മുസ്‌ലിം വിരുദ്ധം: തുര്‍ക്കി പ്രധാനമന്ത്രി

ഇസ്മീര്‍: ഇന്ന് വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ‘ഇസ്‌ലാമിക ഭീകരവാദം’ എന്ന പ്രയോഗം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വിരുദ്ധമാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിം. ഇസ്മീര്‍ പ്രവിശ്യയില്‍ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കൊപ്പമുള്ള ഇഫ്താര്‍ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദിക്ക് മതമോ വേദഗ്രന്ഥമോ മദ്ഹബോ ഇല്ല. മനുഷ്യനെ കൊല്ലാനുള്ള ഉപകരണം മാത്രമാണ് അവന്‍. പാശ്ചാത്യ ലോകത്തെ നിരവധി നേതാക്കള്‍ മേല്‍പറയപ്പെട്ട പ്രയോഗം ഉപയോഗിക്കുന്നവരാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അടക്കമുള്ളവര്‍ അക്കൂട്ടത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 15നുണ്ടായ അട്ടിമറി ശ്രമത്തില്‍ നിന്ന് തുര്‍ക്കി രക്ഷപ്പെടില്ലെന്നും സാമ്പത്തികമായി തകരുമെന്ന് പറഞ്ഞവര്‍ ആ പറഞ്ഞിന്റെ പേരില്‍ ഇന്ന് ലജ്ജിക്കുകയാണെന്നും തുര്‍ക്കി പ്രധാനമന്ത്രി പറഞ്ഞു. പലരും തുര്‍ക്കിയുടെ സാമ്പത്തിക തകര്‍ച്ച പ്രവചിച്ചപ്പോള്‍ തുര്‍ക്കിയുടെ സാമ്പത്തിക പുരോഗതി രണ്ട് ശതമാനത്തില്‍ നിന്ന് 4.7 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയുടെ നിരക്കിന്റെ ഇരട്ടിയാണിതെന്നും അദ്ദേഹം ശ്രദ്ധയില്‍ കൂട്ടിചേര്‍ത്തു.

Related Articles