Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സ്‌പോണ്‍സര്‍ ചെയ്ത പരിപാടി ഫലസ്തീന്‍ കലാകാരന്മാര്‍ ബഹിഷ്‌കരിച്ചു

ഇസ്താംബൂള്‍: ഇസ്രായേല്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പരിപാടി ഫലസ്തീനിയന്‍ കലാകാരന്മാര്‍ ബഹിഷ്‌കരിച്ചു. തുര്‍ക്കിയില്‍ വച്ച് നടക്കുന്ന ഇസ്തംബൂള്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നാണ് ഫലസ്തീനികള്‍ പിന്മാറിയത്. ഇസ്രായേലിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഒഴിവാക്കാന്‍ സംഘാടകര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.

ഇസ്രായേലുമായി സഹകരിക്കരുതെന്ന തുര്‍ക്കിയിലെ ബി.ഡി.എസ് മൂവ്‌മെന്റിന്റെ ആവശ്യം സംഘാടകര്‍ നിരസിക്കുകയായിരുന്നു. ഇസ്തംബൂള്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും പിന്മാറുന്നതായി 2017ല്‍ പുറത്തിറങ്ങിയ വാജിബ് എന്ന സിനിമയുടെ നിര്‍മാതാവ് ഒസാമ ബവാര്‍ഡി  അറിയിച്ചു.

ഫലസ്തീനുമായി സഹകരിച്ച് നിര്‍മിച്ചതായിരുന്നു ഈ ചിത്രം. അടുത്തിടെ ഗസ്സയില്‍ നടന്ന ആക്രമങ്ങളെത്തുടര്‍ന്ന് സംഘാടകരോട് ആര്‍ട് ഇസ്രായേലുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും അവര്‍ പിന്മാറാന്‍ തയാറായില്ലെന്ന് ഫലസ്തീന്‍ ആരോപിച്ചു. തുര്‍ക്കി സാംസ്‌കാരിക മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ഗസ്സ അതിര്‍ത്തിയില്‍ ഭൂദിനവുമായി ബന്ധപ്പെട്ട മാര്‍ച്ചിനു നേരെ ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ 15ലധികം പേര്‍ മരിച്ചിരുന്നു.

 

 

 

Related Articles