Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ മന്ത്രിക്കെതിരെ കുറ്റം ചുമത്തണമെന്ന് ഫലസ്തീന്‍

ജറൂസലേം: ഇസ്രായേല്‍ ആഭ്യന്തര സുരക്ഷാ മന്ത്രിക്കെതിരെ കുറ്റം ചുമത്തണമെന്ന് അന്താരാഷട്ര ക്രിമിനല്‍ കോടതിയോട് ഫലസ്തീന്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇസ്രായേല്‍ മന്ത്രിയായ ഗിലാദ് എര്‍ദാനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഗസ്സ മുനമ്പില്‍ പട്ടം പറത്തിയവര്‍ക്കു നേരെ ആക്രമണമഴിച്ചു വിടാന്‍ പ്രേരണ നടത്തിയതിനെതിരെ നടപടിയെടുക്കണമെന്നാണ് ഫലസ്തീന്റെ ആവശ്യം.

ഗസ്സയില്‍ നിന്നും പട്ടം പറത്തുന്ന ഫലസ്തീനികള്‍ കൊല്ലപ്പെടുമെന്ന് കഴിഞ്ഞ ദിവസം എര്‍ദാന്‍ പറഞ്ഞിരുന്നു. ഇസ്രായേലിന്റെ ഈ പ്രസ്താവനയെ അപലപിച്ച ഫലസ്തീന്‍ അദ്ദേഹം തികഞ്ഞ തീവ്രവാദിയും വശീയവാദിയുമാണെന്നും ആരോപിച്ചു.

യുദ്ധക്കുറ്റവാളികളെയും കൊലപാതകികളെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കു മുന്‍പ് ഹാജരാക്കണമെന്നും ഇതിന്റെ ഉത്തരവാദിത്വം അവര്‍ക്കാണെന്നും ഫലസ്തീന്‍ പറഞ്ഞു. ‘ഫലസ്തീന്‍ കുട്ടികള്‍ പട്ടം പറത്തുന്നത് കണ്ട് അവര്‍ കളിക്കുകയാണെന്ന് വിചാരിക്കുന്നവരുണ്ട്. ഇവരെ തടയേണ്ടതുണ്ട്. പട്ടം പറത്തുന്നവരും ഹമാസ് കമാന്‍ഡര്‍മാരും തങ്ങളുടെ ലക്ഷ്യമാണ്. അവരെ തടയേണ്ടതാണ്’ എന്നായിരുന്നു എര്‍ദാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

 

Related Articles