Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തി. ഞായറാഴ്ച ഡല്‍ഹിയിലെത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2003ല്‍ ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

നെതന്യാഹുവിന്റെ സന്ദര്‍ശനം ഇന്ത്യക്ക് ചരിത്രപരമായി പ്രത്യേകതയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ ഈ സന്ദര്‍ശം ഉപകരിക്കുമെന്നും നരേന്ദ്ര മോദി പിന്നീട് ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച രണ്ടു പേരും ഉഭയകക്ഷി ചര്‍ച്ച നടത്തും.

അതേസമയം, യു.എന്നില്‍ ഇസ്രായേലിനെതിരെ വോട്ടു ചെയ്തതില്‍ ദു:ഖമുണ്ടെന്നും എന്നാല്‍, ഒരു വോട്ടിന്റെ പേരില്‍ ഇന്ത്യയുമായുള്ള ബന്ധം തകരില്ലെന്നും നെതന്യാഹു പറഞ്ഞു. സാങ്കേതിക വിദ്യ,കൃഷി മറ്റു മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളില്‍ മുംബൈയിലുള്ള ജൂത സമൂഹത്തിലെ നേതാക്കന്മാരുമായും വ്യവസായ പ്രമുഖരുമായും നെതന്യാഹു ചര്‍ച്ച നടത്തും. ബോളിവുഡ് മേഖലയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ നെതന്യാഹു പങ്കെടുക്കുന്നുണ്ടെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

Related Articles