Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിടുന്നു: ഉര്‍ദുഗാന്‍

അങ്കാറ: ഇസ്രായേലിന്റെ സിറിയയിലെ അനാവശ്യ കടന്നാക്രമണങ്ങള്‍ പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. യുദ്ധ കലുശിതമായ അറബ് രാജ്യങ്ങളില്‍ അനാവശ്യമായ ഇടപെടലും ആക്രമവുമാണ് ഇസ്രായേല്‍ ഭരണകൂടെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാനെ ഉപകരിക്കൂ. ഞായറാഴ്ച ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇസ്രായേലിനെതിരെ തുറന്നടിച്ചത്. മധ്യേഷ്യയില്‍ ഭയവും ഭീഷണയും പടര്‍ത്തി യുദ്ധത്തിലേക്ക് തള്ളിവിടാനാണ് ഇസ്രായേലിന്റെ ശ്രമം.

സിറിയയുടെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റത്തില്‍ ഇസ്രായേലിന്റെ നടപടിയെ അപലപിക്കുന്നതായും ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങള്‍ കഴിഞ്ഞ ദിവസം സിറിയയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. സിറിയയില്‍ ഇറാനെതിരെ എന്ന പേരിലായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം. ഇത് സിറിയന്‍ സൈന്യം തടയുകയും ചെയ്തിരുന്നു.

 

Related Articles