Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നത് 7000ത്തോളം പേര്‍; 62 പെണ്‍കുട്ടികള്‍

തെല്‍അവീവ്: 62ഓളം ഫലസ്തീന്‍ സ്ത്രീകളാണ് ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ട്. പ്രമുഖ എന്‍.ജി.ഒയായ ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. 62 പേരും 18 വയസ്സിന് താഴെയുള്ളവരാണ്.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വിഷയത്തിലിടപെടണമെന്നും ഇവരുടെ മോചനത്തിനായി നിലകൊള്ളണമെന്നും എന്‍.ജി.ഒ ആവശ്യപ്പെട്ടു. 7,000ത്തോളം ഫലസ്തീനികളാണ് ഇസ്രായേലിലെ വിവിധ ജയിലുകളിലും തടവുകേന്ദ്രങ്ങളിലും കഴിയുന്നത്. ഇതില്‍ 400ഓളം പേര്‍ വിചാരണ പോലുമില്ലാതെ ഇസ്രായേലിന്റെ ഭരണപരമായ തടങ്കലില്‍ കഴിയുകയാണ്. ഫലസ്തീനില്‍ നിന്നും വിവിധ സന്ദര്‍ഭങ്ങളില്‍ ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്തവരെ വിചാരണയോ യാതൊരു കുറ്റമോ ചുമത്തപ്പെടാതെയാണ് ജയിലുകളിലടച്ചിരിക്കുന്നത്.

ചിലര്‍ 11 വര്‍ഷമായി വിചാരണയും കേസുമില്ലാതെ അനന്തമായി തടവറയില്‍ കഴിയുന്നവരാണ്. ജയിലുകളില്‍ പൊലിസ് ക്രൂരമര്‍ദനങ്ങളാണ് തങ്ങള്‍ക്കു നേരെ നടത്തുന്നതെന്ന പരാതിയും ഫലസ്തീനികള്‍ നിരന്തരം ഉയര്‍ത്താറുണ്ട്. ഇസ്രായേലിന്റെ ക്രൂരമര്‍ദനത്തിനെതിരെ തടവുകാര്‍ ജയിലുകളില്‍ നിരാഹാര സമരം കിടക്കുന്നതും പതിവാണ്.

 

 

Related Articles