Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ക്രൂരത കാണിക്കുന്ന വീഡിയോകള്‍ക്ക് യൂട്യൂബില്‍ വിലക്ക്

കാലിഫോര്‍ണിയ: ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേലികള്‍ കാണിക്കുന്ന ക്രൂരതകളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിന് യൂട്യൂബ് വിലക്കേര്‍പ്പെടുത്തി ബുധനാഴ്ചയാണ് യൂട്യൂബ് തീരുമാനം നടപ്പിലാക്കിയത്. യൂട്യൂബിന്റെ വ്യവസ്ഥകള്‍ ലംഘിച്ചതായി അവകാശപ്പെടുന്ന വീഡിയോകള്‍ ഡിലീറ്റ് ചെയ്യുകയാണെന്നാണ് അധികൃതര്‍ അറിയിച്ചത്.  

സമീപകാലത്ത് ഗസ്സയില്‍ നടന്ന പ്രതിഷേധ റാലിക്കു നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമങ്ങളില്‍ മരിച്ച ഫലസ്തീനികള്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്ന വീഡിയോ ഫലസ്തീന്‍ അക്കാദമിക് ആക്റ്റിവിസ്റ്റ് സന കാസിം യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. അമേരിക്കന്‍ പ്രൊഫസറും ആക്റ്റിവിസ്റ്റുമായ നെര്‍മന്‍ ഫിങ്കല്‍സ്റ്റെയ്ന്‍ ഈ വീഡിയോ റീപോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതും യൂട്യൂബ് നീക്കം ചെയ്തു.

ഇതു നീക്കം ചെയ്തതിന്റെ വിശദീകരണമാവശ്യപ്പെട്ട് നെര്‍മന്‍ യൂട്യൂബ് അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട്. പോര്‍ണോഗ്രഫി വിഭാഗത്തിലാണ് ഇത്തരം വീഡിയോകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്ന വിധത്തിലാണ് ഇസ്രായേല്‍ സൈന്യത്തിനെതിരെയുള്ള വീഡിയോകളും അധികൃതര്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം വന്നതോടെ ഈ വീഡിയോ അവര്‍ പഴയ രീതിയില്‍ പുന:സ്ഥാപിച്ചു.

 

Related Articles