Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ഉപരോധം: ഗസ്സയില്‍ ജല പ്രതിസന്ധി രൂക്ഷം

ഗസ്സ സിറ്റി: ഇസ്രായേലിന്റെ ഉപരോധം മൂലം ഗസ്സയില്‍ ജലപ്രതിസന്ധി രൂക്ഷമാകുന്നു. കുടിക്കാനുള്ള വെള്ളത്തിനായി ഗസ്സ മുനമ്പിലെ നിവാസികള്‍ വളരെയേറെ ബുദ്ധിമുട്ടുകയാണ്. നിലവില്‍ ഗസ്സയിലെ പൊതു ടാപ്പുകളിലുള്ള വെള്ളം കുടിക്കാന്‍ പറ്റാത്തവിധം രാസവസ്തുക്കളടങ്ങിയതാണ്.

വെള്ളത്തില്‍ അമിതമായ അളവില്‍ ക്ലോറിനും സള്‍ഫേറ്റും അടങ്ങിയിട്ടുണ്ട്. ഇതിന്റെ അംശം ശരീരത്തില്‍ പ്രവേശിക്കുന്നത് വലിയ അപകടം വരുത്തുമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. പൊതു ഇടങ്ങളിലെ ടാപ്പുകളില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ക്യാനുകളില്‍ നിന്നും മുനിസിപ്പാലിറ്റിയുടെ ടാങ്കറുകളില്‍ നിന്നുമാണ് കുടിവെള്ളം ശേഖരിക്കുന്നത്.  

സാധാരണ ഇവിടെ മലിനജല പ്ലാന്റ് വഴി വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളാവശ്യത്തിനും മറ്റും ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇസ്രായേലിന്റെ ഉപരോധം മൂലം ഇവിടെ ഇലക്ട്രിസിറ്റിക്കും ഇന്ധനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ജല ശുദ്ധീകരണ പ്ലാന്റുകള്‍ മതിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുമില്ല.

അതിനാല്‍ തന്നെ ശുദ്ധമായ കുടിവെള്ളം എന്നത് ഗസ്സയില്‍ ഇന്ന് അമൂല്യ നിധിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന ഇസ്രായേലിന്റെ ഉപരോധം  മൂലം ഗസ്സ മുനമ്പ് അതീവ ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് നേരിടുന്നത്.

 

 

Related Articles