Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള മത്സരം റദ്ദാക്കണമെന്ന് അര്‍ജന്റീനയോട് ഫലസ്തീന്‍

ജറൂസലേം: അര്‍ജന്റീന ഇസ്രായേലുമായി ജൂണ്‍ 9ന് ജറൂസലേമില്‍ വച്ച് നടത്താന്‍ നിശ്ചയിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരം റദ്ദാക്കണമെന്ന് ഫലസ്തീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (പി.എഫ്.എ) ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് പി.എഫ്.എ മത്സരത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് കത്ത് നല്‍കിയത്.

ഇതു കൂടാതെ ഫിഫക്കും സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും കത്ത് നല്‍കിയിട്ടുണ്ട്. ജറൂസലേമില്‍ നിന്നും മത്സരം മാറ്റണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മത്സരത്തിനായി ജറൂസലേം തെരഞ്ഞെടുത്തതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും ഫലസ്തീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിബ്രില്‍ റജൂബ് പറഞ്ഞു.

ജറൂസലേമിലെ ടെഡി സ്റ്റേഡിയത്തില്‍ സൗഹൃദ മത്സരം നടത്താന്‍ തീരുമാനിച്ച ഇസ്രായേല്‍ കായിക രംഗത്തെയും രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1948ല്‍ ഇസ്രായേല്‍ രാഷ്ട്ര രൂപീകരണ സമയത്ത് ഫലസ്തീന്റെ ഭാഗമായിരുന്നു ഈ സ്റ്റേഡിയം. അതേസമയം, മത്സരത്തിന്റെ വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല.

 

Related Articles