Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലി അവാര്‍ഡ് ജേതാവ് തുക ഫലസ്തീനികള്‍ക്ക് സംഭാവന നല്‍കി

തെല്‍ അവീവ്: ഇസ്രായേലിന്റെ പരമോന്നത ബഹുമതി പുരസ്‌കാരത്തിനര്‍ഹയായ അമേരിക്കന്‍ ജൂത പ്രൊഫസര്‍ അവാര്‍ഡ് തുക ഫലസ്തീനികള്‍ക്ക് സംഭാവന നല്‍കി. ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മൂന്ന് ഇസ്രായേലി മനുഷ്യാവകാശ സംഘടനകള്‍ക്കാണ് അവാര്‍ഡ് തുക നല്‍കിയത്.

82ഉകാരിയായ ജൂത പ്രൊഫസറായ എവ്‌ലിന്‍ ഫോക്‌സ് കെല്ലര്‍ ആണ് ഡാന്‍ ഡേവിഡ് പ്രൈസിന്റെ അവാര്‍ഡ് തുക സംഭാവന നല്‍കിയത്. ഇവരെ കൂടാതെ എട്ടു പേര്‍ ഈ ബഹുമതിക്കര്‍ഹരായിട്ടുണ്ട്. തെല്‍ അവീവ് സര്‍വകലാശാലയില്‍ വച്ച് ഞായറാഴ്ച രാത്രിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ഇസ്രായേലിലെ ഹാരെറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോക്‌സ് കെല്ലര്‍ അവാര്‍ഡിനര്‍ഹയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ തന്റെ സമ്മാനത്തുക ഫലസ്തീന്റെ അവകാശങ്ങള്‍ക്കായി പോരാടുകയും ഇസ്രായേലിന്റെ കുടിയേറ്റത്തെ എതിര്‍ക്കുന്നതുമായ സംഘടനകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതു നല്‍കാന്‍ തയാറാണെങ്കില്‍ മാത്രമേ താന്‍ അവാര്‍ഡ് സ്വീകരിക്കുള്ളൂവെന്ന് അവര്‍ പറഞ്ഞതായി സംഘാടകര്‍ പറഞ്ഞു.

 

 

Related Articles