Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലില്‍ നിന്നുള്ള മെഡിക്കല്‍ സഹായം ഗസ്സക്കാര്‍ നിരസിച്ചു

ഗസ്സ സിറ്റി: ഇസ്രായേലില്‍ നിന്നുള്ള മെഡിക്കല്‍ സഹായം ഫലസ്തീനികള്‍ നിരസിച്ചു. ഇസ്രായേലിലെ മഗന്‍ ഡേവിഡ് ആദമിന്റെ റെഡ് സ്റ്റാര്‍ ഓഫ് ഡേവിഡ് എന്ന സംഘടനയുടെ മരുന്നുകളടങ്ങിയ മെഡിക്കല്‍ സഹായമാണ് ഗസ്സക്കാര്‍ നിരസിച്ചത്.

മരുന്നുകളും മറ്റു ആതുര സഹായവുമടങ്ങിയ ലോറികള്‍ ഫലസ്തീന്‍ ആക്റ്റിവിസ്റ്റുകള്‍ ഗസ്സ മുനമ്പിലേക്ക് കടക്കുന്ന ഇസ്രായേല്‍ അതിര്‍ത്തിയില്‍ തടഞ്ഞു. ഫലസ്തീനികള്‍ക്കു നേരെ കൂട്ടക്കുരുതി നടത്തുന്നവരുടെ സഹായം നമുക്ക് വേണ്ടെന്ന് അവര്‍ പറഞ്ഞു. തിങ്കളാഴ്ച നിരപരാധികള്‍ക്കു നേരെ നടന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചാണ് സഹായം നിരസിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരുന്നുകള്‍ തിരിച്ചയക്കാനും തീരുമാനിച്ചിട്ടുണ്ട്.

എട്ടു വയസ്സുകാരനടക്കം 62 ഫലസ്തീനികളാണ് തിങ്കളാഴ്ച ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്. അമേരിക്കന്‍ എംബസി ജറൂസലേമില്‍ തുറന്നതിനെതിരെ നടന്ന ഫല്സ്തീനികളുടെ പ്രക്ഷോഭത്തിനു നേരെയായിരുന്നു ആക്രമം. 2700ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഫലസ്തീനിലെ നക്ബ ദിനാചരണത്തിന്റെ 70ാം വാര്‍ഷിക ദിനമായ ചൊവ്വാഴ്ചയും ഇസ്രായേലിന്റെ നരനായാട്ടാണ് തുടരുന്നത്.

 

Related Articles