Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിലെ സംഗീത പരിപാടിയില്‍ നിന്ന് ഷാക്കിറ പിന്മാറി

തെല്‍അവീവ്: ഇസ്രായേലില്‍ വച്ച് ഈ വര്‍ഷം നടത്താനിരുന്ന സംഗീത പരിപാടിയില്‍ നിന്ന് പ്രമുഖ കൊളംബിയന്‍ ഗായിക ഷാക്കിറ പിന്മാറി. പരിപാടിയില്‍ നിന്നും പിന്മാറണമെന്ന ബി.ഡി.എസ് മൂവ്‌മെന്റിന്റെ ശക്തമായ സമ്മര്‍ദത്തത്തെത്തുടര്‍ന്നാണ് ഷാക്കിറ പരിപാടി ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘തെല്‍ അവീവില്‍ വച്ച് ഇസ്രായേല്‍ നടത്താനിരുന്ന സംഗീത പരിപാടിയില്‍ ഷാക്കിറ പങ്കെടുക്കില്ലെന്നും ഇതിലൂടെ ഇസ്രായേലിന്റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞുവെന്നും ഗസ്സയിലെ കൂട്ടക്കുരുതിക്ക് മറപിടിച്ച് കലാ രംഗത്ത് ആര്‍ട് വാഷ് നടത്താനാണ് ഇസ്രായേലിന്റെ പദ്ധതിയെന്നും’ ഫലസ്തീനിലെ ഇസ്രായേല്‍ ബഹിഷ്‌കരണ സംഘടനയായ പി.എ.സി.ബി.ഐ പ്രസ്താവനയില്‍ അറിയിച്ചു.

നൂറുകണക്കിന് ഫലസ്തീനികളും വിവിധ സാംസ്‌കാരിക സംഘടനകളും ആയിരക്കണക്കിന് ബി.ഡി.എസ് ആക്റ്റിവിസ്റ്റുകളും ഗസ്സയിലെയും ലബനാനിലെയും കൊളംബിയയിലെയും യു.എസിലെയും ഷാക്കിറയുടെ ആരാധകരും പരിപാടിയില്‍ നിന്നും പിന്മാറാന്‍ അവരോട് സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇസ്രായേല്‍ ബഹിഷ്‌കരണ സംഘടനയായ പി.എ.സി.ബി.ഐ പറഞ്ഞു. കഴിഞ്ഞ 24ന് ഫലസ്തീനിലെ സാംസ്‌കാരിക സംഘടനകളും ഭരണകൂടവും ഗ്രാമി അവാര്‍ഡ് ജോതാവു കൂടിയായ കൊളംബിയ-ലബനീസ് ഗായികയോട് പരിപാടിയില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു.

 

Related Articles