Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിലെ നീന്തല്‍ക്കുളത്തിലും ഫലസ്തീനികള്‍ക്ക് വിവേചനം

തെല്‍ അവീവ്: ഇസ്രായേലിലെ പൊതു നീന്തല്‍ക്കുളത്തിലും ഫലസ്തീനികള്‍ക്ക് വിവേചനം. ജൂതന്മാര്‍ക്കും രാജ്യത്തെ ഫലസ്തീന്‍ പൗരന്മാര്‍ക്കും നീന്തല്‍ക്കുളം ഉപയോഗിക്കാന്‍ വ്യത്യസ്ഥ സമയമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയതെന്ന് ഇസ്രായേലിലെ ഹാരെറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഇസ്രായേലിലെ മബുഇമിലെ  മെര്‍ഹാവിം റീജ്യണല്‍ കൗണ്‍സില്‍ മേല്‍നോട്ടം വഹിക്കുന്ന സ്വിമ്മിങ് പൂളിലാണ് ഇത്തരത്തിലുള്ള വിവേചനം. ഇവിടെ താമസിക്കുന്ന പ്രാദേശിക ഫലസ്തീനികള്‍ക്കും തദ്ദേശീയരായ ജൂതന്മാര്‍ക്കുമാണ് പൂളില്‍ രണ്ടു സമയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫലസ്തീനികള്‍ക്ക് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കു ശേഷമാണ് പൂള്‍ അനുവദിക്കുക.

ഇവിടെ ഒരു രഹസ്യമായ കരാര്‍ നിലനില്‍ക്കുന്നുണ്ട്. ജൂതന്മാര്‍ നീന്തല്‍ക്കുളം ഉപയോഗിക്കുന്ന സമയത്ത് ഫലസ്തീനികള്‍ക്ക് ഇങ്ങോട്ട് പ്രവേശനമില്ല. അവര്‍ ഇങ്ങോട്ട് വരുന്നത് തടയാനായി തങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. മബുഇമിലെ പ്രദേശവാസി പറയുന്നു. പുതിയ നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ തന്നെ പൂളില്‍ അംഗത്വമുള്ളവര്‍ക്ക് മറ്റു ദിവസങ്ങളില്‍ പൂള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.

 

Related Articles