Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ കുടിയേറ്റ കമ്പനിയെ യു.എന്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

ജറൂസലേം: ഫലസ്തീന്റെ ഭൂമിയില്‍ അനധികൃതമായി കുടിയേറി കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളെ യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 2016ലും യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഇത്തരം കമ്പനികള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ഫലസ്തീനിലും വെസ്റ്റ് ബാങ്കിലും അനധികൃതമായി നിര്‍മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന് 206 കമ്പനികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ജറൂസലേം പോസ്റ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച യു.എന്നിലെ മനുഷ്യാവകാശ ഏജന്‍സി ഇസ്രായേലിനെതിരെ രംഗത്തു വന്നിരുന്നു.

 

Related Articles