Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെ നേരിടാന്‍ ഇറാന്‍ സിറിയയില്‍ സൈനിക സാന്നിധ്യം ശക്തമാക്കുന്നു

തെഹ്‌റാന്‍: ഇസ്രായേലിനെ നേരിടാന്‍ സിറിയയില്‍ സൈനിക സാന്നിധ്യം ശക്തമാക്കാനൊരുങ്ങി ഇറാന്‍. തെഹ്റാനിലെ ഫലസ്തീന്‍ അംബാസഡര്‍ സലാഹ് അല്‍ സവാവിയുമായി ഇറാന്‍ പാര്‍ലമെന്റ് വക്താവ് ഹൊസൈന്‍ അമീര്‍ അബ്ദുല്ല നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഞായറാഴ്ച ഇറാന്‍ അധികൃതരാണ് വാര്‍ത്ത പുറത്തുവിട്ടത്.

‘സിറിയയില്‍ നിന്നും ഐ.എസിനെ തുരത്തിയ ശേഷം ഇസ്രായേല്‍ അധിനിവേശ സൈന്യം സിറിയയില്‍ ആധിപത്യം നടത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇറാനിലെ സുരക്ഷ സേനയും പട്ടാളവും തീവ്രവാദത്തെ നേരിടാനായി അവരുടെ സാന്നിധ്യവും ഇവിടെ ശക്തമാക്കാനൊരുങ്ങുകയാണ്.’ അമീര്‍ അബ്ദുല്ല പറഞ്ഞു. ഒരിക്കല്‍ കൂടി സിറിയയെ ഭീകരരുടെ കേന്ദ്രമാക്കാന്‍ അനുവദിക്കരുത്. സയണിസ്റ്റ് ഭീകരരില്‍ നിന്നും രാജ്യത്തെ രക്ഷിക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കഴിഞ്ഞ മാസങ്ങളില്‍ ഇസ്രായേല്‍ സിറിയ വഴി ഇറാനിലേക്ക് നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ആക്രമണത്തില്‍ ഏതാനും ഇറാന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനെ നേരിടാന്‍ ഇസ്രായേലും ഇസ്രായേലിനെ നേരിടാന്‍ ഇറാനും സിറിയയെ ഉപയോഗപ്പെടുത്തുകയാണ്. ഇറാനും ഹിസ്ബുല്ലയും സിറിയയിലെ ബശ്ശാല്‍ അസദ് ഭരണത്തിന്റെ സഖ്യകക്ഷികളാണ്.

 

Related Articles