Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ ഗ്യാസ് ഇറക്കുമതിക്കെതിരെയുള്ള പ്രതിഷേധം ജോര്‍ദാന്‍ തടഞ്ഞു

അമ്മാന്‍: ഇസ്രയേല്‍ ഗ്യാസ് ഇറക്കുമതി കരാറിനെ എതിര്‍ക്കുന്നവര്‍ വെള്ളിയാഴ്ച്ച അമ്മാനിലെ ഭരണസിരാ കേന്ദ്രത്തിന് മുന്നില്‍ നടത്താനിരുന്ന പ്രതിഷേധ സമരം ജോര്‍ദാന്‍ ഭരണകൂടം തടഞ്ഞു. സര്‍ക്കാര്‍ മന്ദിരത്തെ വലയം ചെയ്ത സുരക്ഷാ വിഭാഗം ആക്ടിവിസ്റ്റുകള്‍ അവിടെ എത്തുന്നത് തടയുകയും ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലുമായുണ്ടാക്കിയ ഗ്യാസ് വ്യാപാര കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഓരോ വെള്ളിയാഴ്ച്ചകളിലും വ്യത്യസ്തമായ പരിപാടികളാണ് ആക്ടിവിസ്റ്റുകള്‍ സംഘടിപ്പിക്കാറുള്ളത്. ഇസ്രയേല്‍ കവര്‍ന്നെടുത്ത ഗ്യാസാണ് ഗ്യാസ് ഇറക്കുമതി കരാറിലൂടെ ഇസ്രയേല്‍ നല്‍കുന്നതെന്നാണ് അതിനെ എതിര്‍ക്കുന്നവരുടെ വാദം.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോബിള്‍ എനര്‍ജിയും ഇസ്രയേലിലെ പ്രമുഖ ഗ്യാസ് വിതരണക്കാരുമായി ജോര്‍ദാന്‍ ഭരണകൂടത്തിന് കീഴിലുള്ള നാഷണല്‍ എലക്ട്രിക് പവര്‍ കമ്പനി കഴിഞ്ഞ സെപ്റ്റംബറിലാണ് കരാര്‍ ഒപ്പുവെച്ചത്. പതിനഞ്ച് വര്‍ഷക്കാലയളവിനിടെ 1000 കോടി ഡോളറിന് 4500 കോടി ക്യൂബിക് മീറ്റര്‍ ഗ്യാസ് വാങ്ങാനാണ് ഉടമ്പടി.

Related Articles