Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ കുടിയേറ്റത്തെ നേരിടാന്‍ ദേശീയ നയം വേണമെന്ന് ഹമാസ്

ഗസ്സ: അധിനിവേശ ഭരണകൂടത്തിന്റെ അതിക്രമങ്ങളെയും പവിത്ര പ്രദേശങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെയും അപകടകരമായ രീതിയിലുള്ള കുടിയേറ്റത്തിന്റെ വ്യാപനത്തെയും നേരിടുന്നതിന് ദേശീയതലത്തില്‍ തന്നെ നയം രൂപീകരിക്കേണ്ടതുണ്ടെന്ന് ഫലസ്തീന്‍ ഗ്രൂപ്പുകളോട് ഹമാസ് ആവശ്യപ്പെട്ടു. പ്രതിരോധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടി നിര്‍ത്തിവെക്കണമെന്നും വെസ്റ്റ്ബാങ്കിലെ അധിനിവേശകരുടെ കുറ്റകൃത്യങ്ങളെയും കുടിയേറ്റത്തെയും നേരിടുന്നതിന് എല്ലാതരത്തിലുമുള്ള പ്രതിരോധത്തിന്റെ കടിഞ്ഞാണുകളും സ്വതന്ത്രമാക്കി വിടണമെന്നും ഹമാസ് വക്താവ് അബ്ദുലത്തീഫ് അല്‍ഖാനൂഅ് പ്രസ്താവനയില്‍ ഫലസ്തീന്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു.
പുതിയ മൂവായിരം കുടിയേറ്റ കേന്ദ്രങ്ങള്‍ കൂടി നിര്‍മിക്കാനുള്ള ഇസ്രയേല്‍ തീരുമാനത്തെ അപകടകരമായ നീക്കമെന്ന് വിശേഷിപ്പിച്ച ഹമാസ് ജനസംഖ്യാനുപാതത്തില്‍ മാറ്റം വരുത്തി അതിലൂടെ അധിനിവേശകരുടെ വംശീയ നയങ്ങള്‍ നടപ്പാക്കലാണ് ഇസ്രയേല്‍ ലക്ഷ്യം വെക്കുന്നതെന്നും വ്യക്തമാക്കി. തീവ്രജൂതരാഷ്ട്രത്തിന്റെ തൂണുകള്‍ ഉറപ്പിക്കുകയാണതിലൂടെ ചെയ്യുന്നത്. അതിന്റെ അപകടം ഫലസ്തീനെ മാത്രമല്ല, പ്രദേശത്തെ ഒന്നടങ്കം ബാധിക്കുമെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.

Related Articles