Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലുമായുള്ള അനുരഞ്ജന ചര്‍ച്ച നിഷ്ഫലവും അപകടകരവുമാണ്: മിശ്അല്‍

ദോഹ: നിലവിലെ അവസ്ഥയില്‍ ഇസ്രയേലുമായി നേരിട്ട് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുന്നത് നിഷ്ഫലവും ഏറെ അപകടകരവുമാണ് ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍. കഴിഞ്ഞ തിങ്കളാഴ്ച്ച പുറത്തുവിട്ട ഹമാസിന്റെ രാഷ്ട്രീയ നയരേഖ ദേശീയ താല്‍പര്യങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്യുകയും പ്രസ്ഥാനത്തിന്റെ നിലപാട് ലോകത്ത് വിപുലമായ രീതിയില്‍ എത്തിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദോഹയില്‍ വെച്ച് അനദോലു ന്യൂസ് ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ഏറ്റുമുട്ടല്‍ നടത്തുന്ന ഭരണകൂടവുമായി നിലവിലെ അവസ്ഥയില്‍ നടത്തുന്ന സമാധാന ചര്‍ച്ചകള്‍ കൊണ്ട് സമാധാനം സ്ഥാപിക്കപ്പെടുകയോ ഫലസ്തീനികളുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുകയോ ഇല്ല. അതേസമയം അതിന് പിന്നില്‍ വലിയ അപകടങ്ങളുമുണ്ട്. തങ്ങള്‍ സമാധാന കാംക്ഷികളാണെന്ന് പറഞ്ഞ് ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള മാര്‍ഗമായിട്ടാണ് ഇസ്രയേല്‍ അനുരഞ്ജന ചര്‍ച്ചകളെ കാണുന്നത്. ഈ കളവും വഞ്ചനയും ഉപയോഗപ്പെടുത്തി കൂടുതല്‍ കുടിയേറ്റ പദ്ധതികളുണ്ടാക്കുകയും ഭൂമി കവര്‍ന്നെടുക്കുകയും ജൂതവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. എന്നും മിശ്അല്‍ കൂട്ടിചേര്‍ത്തു.
ഹമാസ് സ്വത്വത്തിലും ശക്തിയിലും അടിസ്ഥാനങ്ങളിലും നിലനിന്നു കൊണ്ടു തന്നെ ഇത്തരം ഒരു തുറന്ന സമീപനം സ്വീകരിച്ചത് ഇസ്രയേലിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഹമാസ് ദുര്‍ബലപ്പെടണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ നേരെ മറിച്ചാണ് സംഭവിക്കുന്നത്. ഫലസ്തീന്‍ നിലപാടുകളെ വികൃതമാക്കാനും ഭീകരതയും തീവ്രവാദവും ഫലസ്തീന്‍ ജനതക്ക് മേല്‍ കെട്ടിവെക്കാനുമാണ് എപ്പോഴും ഇസ്രയേല്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ ആരോപണം ഉയര്‍ത്തുന്നതിനൊപ്പം തന്നെ അവര്‍ കൊലയും രക്തചൊരിച്ചിലും ഭൂമി കവര്‍ന്നെടുക്കലും തുടരുകയും ചെയ്യുന്നു. ഫലസ്തീന്‍ ജനതയോട് നീതി കാണിക്കുന്ന ഒരു പരിഹാരവും അവര്‍ അംഗീകരിക്കുന്നുമില്ല. എന്ന് അദ്ദേഹം പറഞ്ഞു.

Related Articles