Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലുമായുണ്ടാക്കിയ കരാറിനെതിരെ കടുത്ത രോഷവുമായി ജോര്‍ദാന്‍ ജനത

അമ്മാന്‍: ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കുന്ന ഒരു നടപടിയെയും ജോര്‍ദാന്‍ ജനത അംഗീകരിക്കില്ലെന്ന് തെളിയിക്കുന്നതായിരുന്നു ജോര്‍ദാന്‍ – ഇസ്രയേല്‍ സമാധാന ഉടമ്പടിയുടെ 22-ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ജോര്‍ദാന്‍ തെരുവുകളിലെ രോഷപ്രകടനങ്ങള്‍. ഇസ്രയേലുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിനെ ശിക്ഷാര്‍ഹമായ കുറ്റമായിട്ടാണ് മിക്ക ജോര്‍ദാനികളും പരിഗണിക്കുന്നത്. ജോര്‍ദാന്‍ പൗരന്മാരെ കൊലപ്പെടുത്തിയ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന നിരവധി പേര്‍ ജോര്‍ദാനിലുണ്ട്.
ഇസ്രയേലിനില്‍ നിന്നും ഗ്യാസ് ഇറക്കുമതി ചെയ്യുന്നതിന് ജോര്‍ദാന്‍ ഭരണകൂടം ഉണ്ടാക്കിയിരിക്കുന്ന ഉടമ്പടിക്കെതിരെ കടുത്ത ജനകീയ രോഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കിഴക്കന്‍ മധ്യധരണ്യാഴിയില്‍ നിന്നും ഇസ്രയേല്‍ പിടിച്ചെടുത്ത ഫലസ്തീനികളുടെ ഗ്യാസാണ് യഥാര്‍ഥത്തില്‍ ഈ ഇടപാടിലൂടെ ജോര്‍ദാന് നല്‍കപ്പെടുകയെന്നും വലിയ ദുരന്തമാണതെന്നും കരാറിനെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെട്ടു. വിലക്കുറവ് കാരണമാണ് ഇസ്രയേലില്‍ നിന്നും ഗ്യാസ് വാങ്ങാന്‍ ജോര്‍ദാന്‍ തീരുമാനിച്ചതെന്നാണ് ജോര്‍ദാന്‍ ഭരണകൂടത്തിന്റെ ന്യായീകരണം. അതേസമയം ഈ ഇടപാടിനെ ഒരു ചരിത്രവിജയമായിട്ടാണ് ഇസ്രയേല്‍ കാണുന്നത്.

Related Articles