Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിലെ അറബ് പ്രദേശങ്ങളില്‍ ദുഖാചരണവും പണിമുടക്കും

ഖുദ്‌സ്: നെഗവിലെ ഉമ്മുല്‍ ഹൈറാന്‍ ഗ്രാമത്തില്‍ ഇസ്രയേല്‍ ഭരണകൂടം ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ഗ്രീന്‍ലൈനിനകത്തെ അറബ് നഗരങ്ങളിലും ഗ്രാമങ്ങളിലും സമ്പൂര്‍ണ പൊതുപണിമുടക്ക്. യഅ്ഖൂബ് അബൂ ഖൈആന്‍ എന്ന അധ്യാപകന്റെ രക്തസാക്ഷിത്വത്തില്‍ മൂന്ന് ദിവസം ദുഖാചരണം നടത്താനും ഇസ്രയേലിനകത്തെ അറബ് സമൂഹത്തിന്റെ ഉന്നതതല സമിതി ആഹ്വാനം ചെയ്തു. അബൂ ഖൈആന്റെ കുടുംബത്തിലെ ഒരാള്‍ വാഹനം ഇടിച്ചു കയറ്റി ആക്രമണം നടത്തി എന്ന കാരണം പറഞ്ഞാണ് ഇസ്രയേല്‍ പോലീസ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇസ്രയേല്‍ തനി കുറ്റകൃത്യമാണ് കാണിക്കുന്നതെന്ന് ഇസ്രയേല്‍ ഭരണകൂടത്തിലെ അറബ് നേതാക്കള്‍ ആരോപിച്ചു. പൊള്ളയായ കാരണങ്ങള്‍ നിരത്തി അറബികളുടെ വീടുകള്‍ തകര്‍ക്കുന്നത് അവസാനിപ്പിക്കണെന്നും ഭരണകൂടത്തോട് അവര്‍ ആവശ്യപ്പെട്ടു.
അബുല്‍ ഖൈആന്റെ ജനാസ കര്‍മങ്ങള്‍ നടക്കുന്നതിന്റെ മുന്നോടിയായി നെഗവില്‍ ഇസ്രയേല് പോലീസ് സാന്നിദ്ധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഗ്രീന്‍ലൈനിനകത്തെ അറബ് സമൂഹത്തില്‍ കടുത്ത ദുഖവും രോഷവുമാണ് തളം കെട്ടിനില്‍ക്കുന്നതെന്ന് അല്‍ജസീറ റിപോര്‍ട്ടര്‍ ഇല്‍യാസ് കിറാം പറയുന്നു. ഉമ്മു ഹൈറാനില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നെഗവില്‍ പത്തോളം ഫലസ്തീന്‍ വീടുകളാണ് ഇസ്രയേല്‍ തകര്‍ത്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Related Articles