Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തിനെതിരെ ഈജിപ്തില്‍ യുവാക്കളുടെ പ്രതിഷേധം

കെയ്‌റോ: രണ്ട് ദിവസം മുമ്പ് ഇസ്രയേല്‍ ഗസ്സക്ക് മേല്‍ നടത്തിയ ആക്രമണത്തിനെതിരെ ‘ജനുവരി വിപ്ലവ’ത്തിന്റെ യുവാക്കള്‍ കെയ്‌റോയിലെ സിന്‍ഡിക്കേറ്റ് ഓഫ് ജേര്‍ണലിസ്റ്റ്‌സ് കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. നിരവധി സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെട്ട ഇസ്രയേലിന്റെ ആക്രമണത്തോടുള്ള ഈജിപ്തിന്റെയും അറബ് രാഷ്ട്രങ്ങളുടെയും നിലപാടിനെ പ്രതിഷേധക്കാര്‍ ശക്തമായി അപലപിച്ചു. ഈജിപ്ത്, അറബ് നിലപാടിനെ ‘നിന്ദനീയം’ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
വിവിധ മേഖലകളില്‍ സയണിസ്റ്റ് ശക്തികളുമായി ബന്ധം സ്ഥാപിക്കുന്നതിനാണ് ഈജിപ്ത് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇസ്രയേലുമായി ഈഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഗസ്സയിലെ സംഭവളെ ഭരണകൂടം ഗൗരവത്തിലെടുക്കണമെന്നാവശ്യപ്പെട്ട പ്രതിഷേധക്കാര്‍ ഇസ്രയേല്‍ പതാക കത്തിക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഇസ്രയേല്‍ ഗസ്സക്ക് മേല്‍ പീരങ്കി ഉപയോഗിച്ചും വ്യോമമാര്‍ഗവും ആക്രമണം നടത്തിയത്. ഗസ്സയില്‍ നിന്നും ഇസ്രയേലിലെ സദ്‌റോത്ത് നഗരത്തിലേക്ക് റോക്കറ്റ് അയച്ചതിനുള്ള മറുപടിയായിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ വാദം.

Related Articles