Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിന്റെ കുടിയേറ്റത്തിന് ഫണ്ടനുവദിക്കുന്നത് ഫ്രഞ്ച് ബാങ്കുകള്‍

പാരീസ്: ഇസ്രയേലിന്റെ അനധികൃത കുടിയേറ്റത്തിന് ഫണ്ടനുവദിക്കാന്‍ ഫ്രഞ്ച് ധനകാര്യ സ്ഥാപനങ്ങള്‍ അനുമതി നല്‍കുന്നതിലൂടെ ഫ്രഞ്ച് ഭരണകൂടം പരോക്ഷമായി ഇസ്രയേല്‍ കുടിയേറ്റത്തെ സഹായിക്കുകയാണെന്ന് ഫ്രാന്‍സിലെയും ഫലസ്തീനിലെയും വിവിധ മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടു. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്രയേല്‍ കമ്പനികള്‍ക്ക് ഫണ്ടനുവദിക്കുന്നത് നിര്‍ത്താന്‍ ഫ്രഞ്ച് ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
നാല് ഫ്രഞ്ച് ബാങ്കുകളും ഒരു ഫ്രഞ്ച് ഇന്‍ഷുറന്‍സ് കമ്പനിയും അധിനിവിഷ്ട ഫലസ്തീനിലെ കുടിയേറ്റത്തിന് ഫണ്ടനുവദിക്കുന്നു എന്ന റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണിത്. ഇസ്രയേല്‍ കുടിയേറ്റം അമ്പത് വര്‍ഷമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഫണ്ടുകള്‍ സ്വീകരിക്കുന്നതിനായി അവയുടെ പ്രവര്‍ത്തനം അദ്രുതഗതിയില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയുമാണെന്ന് ഫ്രാന്‍സ് ഫലസ്തീന്‍ സോളിഡാരിറ്റി അസോസിയേഷന്‍ പ്രസ്താവന വ്യക്തമാക്കി. ജനുവരിക്ക് ശേഷം ഇസ്രയേല്‍ ഭരണകൂടം ആറായിരം കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഖുദ്‌സ് അടക്കമുള്ള അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ മുഴുവന്‍ കുടിയേറ്റ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കാനാവശ്യപ്പെട്ടു കൊണ്ടുള്ള യുഎന്‍ രക്ഷാസമിത പ്രമേയത്തെ മുഖവിലക്കെടുക്കാതെയാണിത്. എന്നും പ്രസ്താവന സൂചിപ്പിച്ചു.

Related Articles