Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിന്റെ ഏറ്റവും പ്രധാന സഖ്യകക്ഷിയാണ് ഈജിപ്ത്: ലിബര്‍മാന്‍

തെല്‍അവീവ്: മിഡിലീസ്റ്റിലെ അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രയേലിന്റെ ഏറ്റവും പ്രധാന സഖ്യകക്ഷിയെന്ന വിശേഷണം ഈജിപ്തിന് നല്‍കി ഇസ്രയേല്‍ പ്രതിരോധമന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍. ഈജിപ്തുമായി ശക്തമായ ബന്ധവും സഹകരണവും ഉണ്ടാക്കിയെടുക്കുന്നതിന് താന്‍ ധാരാളം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇസ്രയേല്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ സംസാരത്തില്‍ അദ്ദേഹം പറഞ്ഞു. തുര്‍ക്കിയുമായി ഇസ്രയേലിന്റെ കരാറിന്റെ പ്രാരംഭബിന്ദു ഈജിപ്തായിരിക്കണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗസ്സക്ക് മേലുള്ള ഉപരോധം ഭേദിച്ച് അവിടേക്ക് സഹായവുമായി പുറപ്പെട്ട തുര്‍ക്കിയുടെ മാവിമര്‍മറ കപ്പല്‍ ഇസ്രയേല്‍ ആക്രമിച്ചതിനെ തുടര്‍ന്ന് വിഛേദിക്കപ്പെട്ടിരുന്ന തുര്‍ക്കി – ഇസ്രയേല്‍ ബന്ധം പുനസ്ഥാപിക്കാന്‍ ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചിരുന്നു.
ജൂലൈ 11ന് ഈജിപ്ത് വിദേശകാര്യ മന്ത്രി നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനം ഈജിപ്ത് – തുര്‍ക്കി ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. 2007ന് ശേഷം ആദ്യമായാണ് ഒരു മുതിര്‍ന്ന ഈജിപ്ഷ്യന്‍ രാഷ്ട്രീയ നേതാവ് ഇസ്രേയല്‍ സന്ദര്‍ശിക്കുന്നത്. 2014 ജൂണില്‍ അബ്ദുല്‍ ഫത്താഹ് സീസി അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തിപ്പെട്ടത്. പ്രസ്തുത വര്‍ഷം തെല്‍അവീവ് കെയ്‌റോയില്‍ തങ്ങളുടെ എംബസി പുനരാരംഭിക്കുകയും ഈജിപ്ത് തങ്ങളുടെ അംബാഡറെ ഇസ്രയേലിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ഇരുവശത്തെയും ജനങ്ങള്‍ ഭരണകൂടത്തിന്റെ ഈ സഹകരണത്തിന് എതിരാണെന്നതും ശ്രദ്ധേയമാണ്.

Related Articles