Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിനെ ഗള്‍ഫ് രാഷ്ട്രങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍വേക്കുള്ള നിര്‍ദേശം വീണ്ടും

തെല്‍അവീവ്: ഇസ്രയേലിനെ ഗള്‍ഫ് രാഷ്ട്രങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍ പാളം നിര്‍മിക്കണമെന്ന നിര്‍ദേശം ഇസ്രയേല്‍ ഗതാഗത, ഇന്റലിജന്‍സ്, ആണവോര്‍ജ്ജ മന്ത്രി യിസ്‌റയേല്‍ കാറ്റ്‌സ് വീണ്ടും ഉയര്‍ത്തി. മിഡിലീസ്റ്റിലൂടെ കടന്നു പോകുന്ന റെയില്‍ പാത അറബ് രാജ്യങ്ങളുമായുള്ള ഇസ്രയേലിന്റെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞതായി അസോസിയേറ്റ്‌സ് പ്രസ് വ്യക്തമാക്കി. നേരത്തെയുണ്ടായിരുന്ന റെയില്‍ പാത പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയാണ് തങ്ങളുടേതെന്നും ജോര്‍ദാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹൈഫ നഗരത്തെ വെസ്റ്റ്ബാങ്ക് വഴി സൗദിയെയും മറ്റ് ഗള്‍ഫ് നാടുകളെയും അത് ബന്ധിപ്പിക്കുമെന്നും ഇസ്രയേല്‍ മന്ത്രി സൂചിപ്പിച്ചു.

Related Articles