Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിനെ അവഹേളിക്കുന്നത് അനുവദിക്കാനാവില്ല: ട്രംപ്

വാഷിംഗ്ടണ്‍: ഇസ്രയേല്‍ കുടിയേറ്റത്തിന് തടയിടണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിന്റെ പേരില്‍ യുഎന്‍ രക്ഷാസമിതിക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേലിനെ ആദരിക്കാതെ അവഹേളിച്ചു കൊണ്ടുള്ള ഇത്തരം പെരുമാറ്റം തങ്ങള്‍ക്ക് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് അമേരിക്കയില്‍ നല്ല ഒരു സുഹൃത്ത് ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല എന്നും ട്വിറ്ററിലൂടെയുള്ള പ്രതികരണത്തില്‍ ട്രംപ് പറഞ്ഞു. ഇറാനുമായുണ്ടാക്കിയ ആണവ ഉടമ്പടിയെയും ട്രംപ് വിമര്‍ശിച്ചു. അന്ത്യത്തിന്റെ തുടക്കമാണതെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
അധിനിവിഷ്ട ഫലസ്തീന്‍ ഭൂമിയിലെ മുഴുവന്‍ കുടിയേറ്റ പ്രവര്‍ത്തനങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇസ്രയേലിന് ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് രക്ഷാസമിതി പാസ്സാക്കിയത്. അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് പ്രമേയത്തെ പരാജയപ്പെടുത്തണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. അതിനെ തുടര്‍ന്ന് ഒബാമ നേതൃത്വം നല്‍കുന്ന അമേരിക്കന്‍ ഭരണകൂടത്തിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി കടുത്ത വിമര്‍ശനം ഉന്നയിച്ചു. വ്യക്തമായ അട്ടിമറിയും ഇസ്രയേലിനോടുള്ള വിരോധവുമാണ് പ്രമേയം എന്നാണ് നെതന്യാഹു അഭിപ്രായപ്പെട്ടത്.

Related Articles